Breaking NewsUncategorized
ടിക്കറ്റ് ഇളവുകളുമായി എയര്‍ ഇന്ത്യ
അമാനുല്ല വടക്കാങ്ങര
ദോഹ: ദോഹയില്‍ നിന്ന് മുംബൈയിലേക്കും ഡല്‍ഹിയിലേക്കും നേരിട്ട് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ, ഇക്കോണമി, ബിസിനസ് ക്യാബിനുകള്‍ക്കുള്ള ടിക്കറ്റ് നിരക്കുകളില്‍ പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചു.
ഓഗസ്റ്റ് 17-ന് ആരംഭിച്ച പരിമിതകാല ഓഫര്‍, 2023 ഓഗസ്റ്റ് 20 വരെ നടത്തിയ ബുക്കിംഗുകള്‍ക്ക് ലഭ്യമാകും. ഈ കിഴിവ് 2023 സെപ്റ്റംബര്‍ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ഇന്ത്യയിലും സാര്‍ക്ക് രാജ്യങ്ങളിലും ഉള്ള വിമാനങ്ങള്‍ക്കാണ് ബാധകമാവുക. യൂറോപ്പ്/യുകെ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ യാത്രാ കാലയളവ് സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 31, 2023 വരെ ആയിരിക്കണം.