Uncategorized

ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ അത് ലറ്റ്സ് കമ്മിറ്റിയിലേക്ക് ഖത്തറിന്റെ മുഅ്തസ് ബര്‍ഷിം ഉള്‍പ്പെടെ 26 സ്ഥാനാര്‍ത്ഥികള്‍

ദോഹ. സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 8 വരെ ചൈനയിലെ ഹാങ്ഷൗവില്‍ നടക്കുന്ന 19-ാമത് ഏഷ്യന്‍ ഗെയിംസിനിടെ നടക്കുന്ന ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ (ഒസിഎ) അത് ലറ്റ്സ് കമ്മിറ്റി തിരഞ്ഞെടുപ്പിലേക്ക് ഖത്തറിന്റെ മുഅ്തസ് ബര്‍ഷിം ഉള്‍പ്പെടെ മൊത്തം 26 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശം സമര്‍പ്പിച്ചു.
ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ യുടെ അത്ലറ്റ്സ് കമ്മിറ്റിയില്‍ മൊത്തം ഏഷ്യയിലെ അഞ്ച് സോണുകളില്‍ നിന്നുള്ള 10 അംഗങ്ങളാണുണ്ടാവുക. ഓരോ സോണുകളില്‍ നിന്നും ഒരു പുരുഷനും ഒരു സ്ത്രീയുമടക്കം 2 അത് ലറ്റുകള്‍ വീതമാണ് കമ്മറ്റിയിലുണ്ടാവുക.

Related Articles

Back to top button
error: Content is protected !!