മണിപ്പൂരിലും ഹരിയാനയിലും നടക്കുന്ന അക്രമ സംഭവങ്ങള്‍ ആശങ്കപ്പെടുത്തുന്നത്
അമാനുല്ല വടക്കാങ്ങര
ദോഹ : മണിപ്പൂരിലും ഹരിയാനയിലും നടക്കുന്ന അക്രമ സംഭവങ്ങള്‍ ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് ഖത്തറിലെ വിവിധ പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ പ്രവാസി കോഡിനേഷന്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. അക്രമത്തിന്റെ ഭാഗമായി നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഒട്ടനവധി പേര്‍ക്ക് മാനഹാനിയും സാമ്പത്തിക നഷ്ടവും സംഭവിച്ചു. ഹരിയാനയിലും മണിപ്പൂരിലും നൂറുകണക്കിന് ആളുകളുടെ വീടുകളും കെട്ടിടങ്ങളുമാണ് ഇടിച്ചു നിരത്തിയത്. ഇത്തരം സംഭവങ്ങള്‍ രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്കും മാനവ സൗഹൃദത്തിനും വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നതാണെന്നും പ്രവാസി കോഡിനേഷന്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.
പ്രവാസികളുടെ ക്ഷേമത്തിനായുള്ള ഐ സി ഡബ്ല്യു എഫ് ഫണ്ട് കാര്യക്ഷമമായി വിനിയോഗിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞമാസം പാര്‍ലമെന്റില്‍ നല്‍കിയ കണക്കനുസരിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ കോടിക്കണക്കിന് രൂപയാണ് ഈ ഫണ്ടില്‍ കെട്ടിക്കിടക്കുന്നത്. ഐസിഡബ്ല്യു ഫണ്ട് പ്രവാസികളില്‍നിന്ന് എമ്പസി സേവനത്തിലൂടെ അധിക ചാര്‍ജ് ഈടാക്കി സമാഹരിക്കുന്ന ഫണ്ടാണ്. അതുകൊണ്ട് അത് അര്‍ഹപ്പെട്ട വേളകളില്‍ പ്രവാസിക്ഷേമത്തിനു ചിലവഴിക്കേണ്ടതാണ്.
പ്രവാസി സമൂഹത്തില്‍ ഇത്തരം ഫണ്ടുകളുടെ ഫലവത്തായ വിനിയോഗം ഉറപ്പു വരുത്താനും കര്യക്ഷമമയി ഉപയോഗപ്പെടുത്താനുമുള്ള നടപടികള്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും പ്രവാസി കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
കടവ് റസ്റ്റോറന്റില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ അഡ്വ. നിസാര്‍ കോച്ചേരി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ മശ്ഹൂദ് വി. സി. സ്വാഗതവും കോര്‍ഡിനേറ്റര്‍ ജോപ്പച്ചന്‍ തെക്കെക്കുറ്റു നന്ദിയും പറഞ്ഞു.
ഡോ. അബ്ദുല്‍ സമദ്, കെ.സി അബ്ദുല്ലത്തീഫ് , ഖലീല്‍ എ. പി, സമീല്‍ അബ്ദുല്‍ വാഹിദ് ചാലിയം, സാദിഖ് ചെന്നാടന്‍ , ഷാജി ഫ്രാന്‍സിസ്, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി , മുജീബ് റഹ്‌മാന്‍ മദനി , ശ്രീജിത്ത് നായര്‍ , മുഹമ്മദ് റാഫി , മുഹമ്മദ് ശബീര്‍ ,പ്രദോഷ് കുമാര്‍ ,സകരിയ മാണിയൂര്‍, ഫസലു സാദത് ,ഡോ. ബഷീര്‍ പുത്തുപാടം, സ്ഫീറുസ്സലാം പി , മുനീര്‍ സലഫി , ഫൈസല്‍ കെ.ടി , തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു .