Uncategorized

കണ്ണോത്ത് – ഖത്തര്‍ ക്രിക്കറ്റ് ലീഗ് സ്റ്റാര്‍ ഇലവന്‍ ചാമ്പ്യന്മാര്‍

ദോഹ: തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ് കണ്ണോത്ത് മഹല്ല് ഖത്തര്‍ ഘടകം സംഘടിപ്പിച്ച കണ്ണോത്ത്-ഖത്തര്‍ ക്രിക്കറ്റ് ലീഗ് 2023 മത്സരത്തില്‍ സ്റ്റാര്‍ ഇലവന്‍ ടീം ചാമ്പ്യന്‍മാരായി. പവര്‍ ഇലവന്‍ ടീം റണ്ണേഴ്സ് അപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ടു.
നേരെത്തെ നടന്ന സെമി ഫൈനലില്‍ കിംഗ്സ് ഇലവനെ തോല്‍പ്പിച്ച് പവര്‍ ഇലവനും, റോയല്‍ ഇലവനെ കീഴടക്കി സ്റ്റാര്‍ ഇലവനും ഫൈനലിലേക്ക് അര്‍ഹത നേടി. ശിഹാബ് കെ.എസ്, നൗഫല്‍ കെ.എം എന്നിവര്‍ ഓഫ് ദി മാച്ച് ടൈറ്റിലും, നൗഫല്‍ കെ.എം. മാന്‍ ഓഫ് ദി സീരീസ് ടൈറ്റിലും കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാനദാനം മഹല്ല് സംഗമത്തില്‍ വെച്ച് മഹല്ല് ഖത്തര്‍ ഘടകം പ്രസിഡന്റ് ഹംസമോന്‍ എം.കെ, ജനറല്‍ സെക്രട്ടറി ആഷിക് അസീസ്, സെക്രട്ടറി, ഷാജുദ്ധീന്‍ എം.എം. എന്നിവര്‍ നിര്‍വഹിച്ചു.

തുടര്‍ന്ന് നടന്ന മാപ്പിളപ്പാട്ട് മത്സരത്തില്‍ ആഷിക് അബ്ദുല്ല ഒന്നാം സ്ഥാനവും, ഷറഫു കെ.എസ്, ഷെരീഫ് ഹംസ എന്നിവര്‍ രണ്ടാം സ്ഥാനവും, സത്താര്‍ സുലൈമാന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പരിപാടികള്‍ക്ക് അബ്ദുല്‍ ജലീല്‍ എം.എം, ശറഫുദ്ധീന്‍ പി.കെ, യാസിര്‍ എം.എം, ഷഫീര്‍ ഖാലിദ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!