Uncategorized
യുഎംഎഐ ഗ്രാന്‍ഡ് മാസ്റ്റര്‍ ഡോ. ആരിഫ് മാസ്റ്റര്‍ ദോഹയില്‍

ദോഹ. യുണൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി സ്ഥാപകനും ഗ്രാന്‍ഡ് മാസ്റ്ററും ലോക വുഷു ജഡ്ജും കേരള സ്‌പോര്‍ട്‌സ് അക്കാദമി സെക്രട്ടറിയുമായ ഡോ. ആരിഫ് മാസ്റ്റര്‍ പാലാഴി ദോഹയില്‍ എത്തി. ദോഹയില്‍ നടക്കുന്ന കരാട്ടെ, കുങ്ഫു ബ്ലാക്ക് ബെല്‍റ്റ് ഗ്രേഡിംഗ് ടെസ്റ്റ് തുടങ്ങി വിവിധ പരിപാടികളില്‍ സംബന്ധിക്കും.
ഹമദ് എയര്‍പോര്‍ട്ടില്‍ നടന്ന സ്വീകരണത്തില്‍ യു എം എ ഐ ടെക്നിക്കല്‍ ഡയറക്ടറും വേള്‍ഡ് കരാട്ടെ ജഡ്ജുമായ ഷിഹാന്‍. നൗഷാദ് കെ മണ്ണോളി, വേള്‍ഡ് കരാട്ടെ ജഡ്ജ് സിറാജ് ഇ കെ പേരാമ്പ്ര, യുഎംഎഐ ഖത്തര്‍ കുങ്ഫു കോഓര്‍ഡിനേറ്റര്‍ നിസാം വി ടി, യുഎംഎഐ ഖത്തര്‍ കരാട്ടെ കോഓര്‍ഡിനേറ്റര്‍ ജാബിര്‍ സി എം, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ശരീഫ് തിരുവള്ളൂര്‍, യു എം എ ഐ ഖത്തര്‍ സെക്രട്ടറി ഷബീര്‍ വാണിമേല്‍, ഇന്‍സ്ട്രക്ടര്‍മാരായ സി കെ ഉബൈദ്, ലത്തീഫ് കടമേരി തുടങ്ങിയവര്‍ പങ്കെടുത്തു.