Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ന്റെ മൂന്നാം ബാച്ച് ടിക്കറ്റുകള്‍ നാളെ വില്‍പ്പനയ്ക്കെത്തും


അമാനുല്ല വടക്കാങ്ങര

ദോഹ: എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ന്റെ മൂന്നാം ബാച്ച് ടിക്കറ്റുകള്‍ നാളെ വില്‍പ്പനയ്ക്കെത്തും. എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 സംഘാടകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചതാണിത്. ടിക്കറ്റുകള്‍ 2023 ഡിസംബര്‍ 20 ബുധനാഴ്ച ദോഹ സമയം വൈകുന്നേരം 4 മണിക്ക് വില്‍പ്പനയ്ക്കെത്തുമെന്ന് പ്രസ്താവിച്ചു. കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ല്‍ ഖത്തറിലെ ലോകോത്തരങ്ങളായ ഒമ്പത് സ്റ്റേഡിയങ്ങളില്‍ ഏഷ്യയിലെ മികച്ച 24 ടീമുകള്‍ 51 മത്സരങ്ങള്‍ കളിക്കും. 2024 ജനുവരി 12 നും ഫെബ്രുവരി 10 നും ഇടയിലാണ് മല്‍സരങ്ങള്‍ നടക്കുക

ടിക്കറ്റ് വില്‍പനയുടെ മൂന്നാം ബാച്ചിലെ ടിക്കറ്റുകളുടെ എണ്ണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രാദേശിക സംഘാടക സമിതിയില്‍ നിന്ന് അറിയാനിരിക്കുന്നതേയുള്ളൂ.

രണ്ടാമത്തെ ബാച്ച് ടിക്കറ്റുകള്‍ 2023 നവംബര്‍ 19-നാണ് പുറത്തിറക്കിയത്. എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ടിക്കറ്റുകള്‍ റിലീസ് ചെയ്ത് ആദ്യ 24 മണിക്കൂറിനുള്ളില്‍ 90,000 ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിരുന്നു.

ഗ്രൂപ്പ് സ്റ്റേജ് മത്സര ടിക്കറ്റുകളുടെ വില 25 റിയാല്‍ മുതലാണ് ആരംഭിക്കുന്നത്.

Related Articles

Back to top button