Uncategorized

മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി ഐസിസി ബുധനാഴ്‌ചോല്‍സവം അവിസ്മരണീയമായി

ദോഹ. മലയാളത്തിന്റെ ഭാവഗായകന്‍ പി.ജയചന്ദ്രന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കി ജയചന്ദ്രന്‍ ഫാന്‍സ് ആന്റ് ഇന്റര്‍ നാഷണല്‍ ഐ സി സി യില്‍ ഒരുക്കിയ ഗാനസന്ധ്യ കലാസ്വാദകര്‍ക്ക് അവിസ്മരണീയമായ രാവൊരുക്കി. ദോഹയിലെ 12 ഗായകര്‍ അവതരിപ്പിച്ച ഗാനങ്ങള്‍ ഏറെ നിലവാരം പുലര്‍ത്തി. ഓസ്‌കസ്‌ട്രേഷന്‍ വിഭാഗത്തിന്റെ അതി ഗംഭീര പ്രകടനം കൂടിയായപ്പോള്‍ സംഗീത സന്ധ്യ ആസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി.
കലാ രംഗത്തെ നിറ സാനിദ്ധ്യം മുരളി മഞ്ഞളൂര്‍, ബദറുദ്ദീനിന്റെയും ടീമിന്റെയും സംഘാടനവും മികച്ചതായിരുന്നു. സംഗീത വിരുന്നില്‍ ഉണ്ടാവേണ്ട വിഭവങ്ങള്‍ എല്ലാം കോര്‍ത്തിണങ്ങിയപ്പോള്‍ പ്രവാസ കലാ രംഗം സമ്പുഷ്ടമെന്ന് സാക്ഷ്യപ്പെടുത്തി.
ഐ സി സി പ്രസിഡന്റ് എ.പി. മണികണ്ഠന്‍ നടത്തിയ ഹൃസ്വ ഭാഷണം പഠനാര്‍ഹവും ഹൃദ്യവുമായി .

Related Articles

Back to top button
error: Content is protected !!