Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

പിഎസ്എംഒ കോളേജ് അലൂംനി അസോസിയേഷന്‍ ഖത്തര്‍ വാര്‍ഷിക സംഗമം നടത്തി

ദോഹ. പിഎസ്എംഒ കോളേജ് അലൂംനി അസോസിയേഷന്‍ ഖത്തര്‍, വാര്‍ഷിക സംഗമം ‘അപ്ലോസ് 2024’ അതലന്‍സ് സ്‌പോര്‍ട്‌സ് അക്കാദമി ഹാളില്‍ വച്ച് നടന്നു. ത്തുകയുണ്ടായി.
അലൂംനി അസോസിയേഷന്‍ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും, കുട്ടികളുടെയും വര്‍ണശബളമായ വിവിധ കലാപരിപാടികള്‍ അരങ്ങേറി. അല്‍താഫ് അവതരിപ്പിച്ച മെന്റലിസം ഷോ ഏറെ ശ്രദ്ധേയമായി. കണ്ണിനും കാതിനും മനസ്സിനും ഇമ്പമാര്‍ന്ന പരിപാടികള്‍ക്ക് സുഹൈല്‍ ചെരടയും ആതിര മുരളീധരനും അവതാരകരായി.

കോണ്‍ഫെഡറേഷന്‍ ഓഫ് അലുംനി അസോസിയേഷന്‍ ഖത്തര്‍ വര്‍ഷം തോറും നടത്തി വരാറുള്ള ഇന്റര്‍ കോളേജിയെറ്റ് കാക് ഫെസ്റ്റ് കലോത്സവത്തില്‍ റണ്ണര്‍-അപ്പ് ആയ പിഎസ്എംഒ കോളേജ് അലൂംനി അസോസിയേഷന്‍ ടീമിനെയും കോര്‍ഡിനേറ്റര്‍മാരെയും, മത്സരങ്ങള്‍ക്ക് ടീമിനെ പ്രാപ്തമാക്കിയ ഫൈന്‍ ആര്‍ട്ട്‌സ് കോര്‍ഡിനേറ്റര്‍ സാബിര്‍ അഹമ്മദിനെയും യോഗം ആദരിച്ചു.

പ്രസിഡന്റ് ഹക്കീം കാപ്പന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ഹസീബ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ യൂനുസ് സലീം ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ച് യോഗത്തിന് നന്ദി പറഞ്ഞു.

Related Articles

Back to top button