Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

അല്‍ സിദ്‌റ ഫ്രൂട്‌സ് & വെജിറ്റബിള്‍സ് തുറന്നു പ്രവര്‍ത്തനമാരംഭിച്ചു

ദോഹ: ഖത്തറില്‍ ഫ്രൂട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ് ഹോള്‍സയില്‍സ് ആന്‍ഡ് റീറ്റൈല്‍സ്‌ന് പേരുകേട്ട അല്‍ സിദ്‌റ ട്രെഡിങ്ങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് കമ്പനിയുടെ അഞ്ചാമത്തെ ഷോപ്പ് അല്‍ വകറയില്‍ തുറന്ന് പ്രവര്‍ത്തമാനരംഭിച്ചു.

അല്‍ സിദ്‌റ ട്രെഡിങ്ങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് മാനേജിങ് ഡയറക്ടര്‍ വി. അബ്ദുള്ളയുടെ സാന്നിധ്യത്തില്‍ പത്‌നി സക്കീന അബ്ദുല്ലയും മരുമകള്‍ അഫീഫയും ചെറുമക്കളും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചു. ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജര്‍ ഫഹീം, ഡയറക്ടര്‍ ഷഹീന്‍ അബ്ദുള്ള, മാനേജര്‍ ഫൈസല്‍ എന്നിവര്‍ സംബന്ധിച്ചു.

ഖത്തറില്‍ ഗുണമേന്‍മ്മയുള്ള പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും നാലു പതിറ്റാണ്ടിലേറെയുള്ള പാരമ്പര്യമാണ് അല്‍ സിദ്‌റക്കുള്ളത്. ഖത്തറിലെ ഹോള്‍സയില്‍സ് മാര്‍ക്കറ്റിലായിരുന്നു തുടക്കം. പിന്നീട് ഖത്തറിന്റെ പല ഭാഗങ്ങളിലായി പടര്‍ന്നു പന്തലിച്ചു.

Related Articles

Back to top button