ഫോര്‍ബ്സിന്റെ മികച്ച 100 അറബ് കുടുംബ ബിസിനസുകളില്‍ ഏഴ് ഖത്തരി സ്ഥാപനങ്ങളും
ദോഹ: ഫോര്‍ബ്സ് മാസികയുടെ 2024-ലെ മിഡില്‍ ഈസ്റ്റിലെ മികച്ച 100 അറബ് കുടുംബ ബിസിനസുകളുടെ പട്ടികയില്‍ ഏഴ് ഖത്തരി കുടുംബ ബിസിനസുകള്‍ ഇടംപിടിച്ചു.
അല്‍ ഫൈസല്‍ ഹോള്‍ഡിംഗ് (റാങ്ക് 11), സ്ഥാപകനും ചെയര്‍മാനും – ഫൈസല്‍ ബിന്‍ ഖാസിം അല്‍ താനി; പവര്‍ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് (റാങ്ക് 12), പ്രസിഡന്റും ഗ്രൂപ്പ് സിഇഒയും – റമേസ് അല്‍ ഖയ്യത്ത്; അല്‍ഫര്‍ദാന്‍ ഗ്രൂപ്പ് (റാങ്ക് 17), ചെയര്‍മാന്‍ – ഹുസൈന്‍ ഇബ്രാഹിം അല്‍ഫര്‍ദാന്‍; ദാര്‍വിഷ് ഹോള്‍ഡിംഗ് (റാങ്ക് 63), ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും – ബാദര്‍ അബ്ദുല്ല അല്‍ ദാര്‍വിഷ്; അല്‍മാന ഗ്രൂപ്പ് (റാങ്ക് 73), വൈസ് ചെയര്‍മാന്‍ – സൗദ് ഒമര്‍ എച്ച് എ അല്‍മന, അബു ഇസ്സ ഹോള്‍ഡിംഗ് (റാങ്ക് 83), ചെയര്‍മാന്‍ – അഷ്റഫ് അബു ഇസ്സ; അല്‍ മുഫ്ത ഗ്രൂപ്പും (റാങ്ക് 100), ചെയര്‍മാന്‍ – അബ്ദുള്‍റഹ്‌മാന്‍ മുഫ്ത അല്‍മുഫ്ത എന്നിവയാണ് 100 അറബ് കുടുംബ ബിസിനസുകളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച ഖത്തരി സ്ഥാപനങ്ങള്‍.