Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

പുണ്യമാസത്തില്‍ നന്മയുടെ നറുമണം പരത്തി യൂണിറ്റി സുഹൂര്‍ മീറ്റ് ശ്രദ്ധേയമായി

ദോഹ: ആശയ വൈവിധ്യത്തിന്റെയും, ആദര്‍ശ വൈജാത്യങ്ങളുടേയും സംഗമതീരങ്ങളില്‍ യോജിപ്പിന്റെയും രജ്ഞിപ്പിന്റെയും സമാനതകളില്ലാത്ത ചരിത്രം തീര്‍ത്ത്് യൂണിറ്റി ഖത്തറിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട സുഹൂര്‍ മീറ്റ് ശ്രദ്ധേയമായി.

ഗാഢമായ പരസ്പര ബന്ധത്തിന്റെയും സ്നേഹസാഹോദര്യത്തിന്റെയും ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച സംഗമത്തില്‍ ഖത്തറിലെ വിവിധ സംഘടനകളിലെ നേതാക്കളും പ്രവര്‍ത്തകന്മാരും വ്യാപാര വ്യവസായ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

കഴിഞ്ഞ ഒമ്പത് വര്‍ഷമായി യൂണിറ്റി ഖത്തറിന്റെ ആഭിമുഖ്യത്തില്‍ സമൂഹ ഇഫ്താര്‍ നടന്നുവരാറുണ്ട്. പ്രാര്‍ത്ഥനക്ക് ഏറ്റവും കൂടുതല്‍ ഉത്തരം ലഭിക്കുന്ന പുണ്യറമസാനിന്റെ സുദിനത്തില്‍ ഐക്യസന്ദേശം ഉയര്‍ത്തിപ്പിടിച്ച് സംഘടിപ്പിച്ച പരിപാടികള്‍ എന്തുകൊണ്ടും പ്രശംസനീയവും അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുന്നതുമാണെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ മുസ്്ലിംകള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നത്തിന്റെ കാതല്‍ ഐക്യമില്ലായ്മയാണെന്നും ലോകം ഇന്ന് ആവശ്യപ്പെടുന്നത് ലോക ഐക്യമാണെന്നും പ്രസംഗകര്‍ കൂട്ടിച്ചേര്‍ത്തു.

യൂണിറ്റി ചെയര്‍മാന്‍ കെ. അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. യൂണിറ്റി ചീഫ് കോഓര്‍ഡിനേറ്റര്‍ എ.പി. ഖലീല്‍ സ്വാഗതം പറഞ്ഞു. അബ്ദുസലാം മാസ്റ്ററുടെ ഖിറാഅത്തോടെ ആരംഭിച്ച സംഗമത്തില്‍ വിവിധ സംഘടനകളെ പ്രതിനീധീകരിച്ച് ഹബീബുറഹ്‌മാന്‍ കിഴിശ്ശേരി, ജാബിര്‍ ബേപ്പൂര്‍, മന്‍സൂര്‍ അഹ്‌മദ്, സക്കരിയ മണിയൂര്‍, സിദ്ദീഖ് വാഴക്കാട്, നിസ്താര്‍ പട്ടേല്‍, ഷമീര്‍ വലിയവീട്ടില്‍. മുനീര്‍ സലഫി, മുജീബ്‌റഹ്‌മാന്‍ മിഷ്‌ക്കാത്തി, അഡ്വ. ഇസ്സുദ്ദീന്‍,
അഡ്വ സജിമോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. യൂനിറ്റി സ്ഥാപക ചെയര്‍മാന്‍ പി.ഏ അബൂബക്കര്‍, ഷറഫ് പി ഹമീദ്, ഉസ്മാന്‍ കല്ലന്‍ ആശംസകള്‍ നേര്‍ന്നു

സംഘടനകളിലും പ്രവര്‍ത്തനങ്ങളിലും കാലോചിതമായ മാറ്റങ്ങള്‍ വരുത്തേണ്ടതിന്റെ ആവശ്യകത ഊന്നിപറഞ്ഞു. യൂണിറ്റി കോഓര്‍ഡിനേറ്റര്‍ വി സി മഷ്ഹൂദ് നിയന്ത്രിച്ച പരിപാടിയില്‍ യൂണിറ്റി ട്രഷറര്‍ കെ. മുഹമ്മദ് ഈസ്സ നന്ദി പറഞ്ഞു.

Related Articles

Back to top button