Local News
മല്‍ഖ റൂഹി ചികില്‍സ പഫണ്ടിലേക്ക് ചാവക്കാട് പ്രവാസി അസോസിയേഷന്‍ സംഭാവന
ദോഹ. എസ് എ എം രോഗം ബാധിച്ച മല്‍ഖ റൂഹിക്ക് ചാവക്കാട് പ്രവാസി അസോസിയേഷന്‍ സമാഹരിച്ച തുക ഖത്തര്‍ ചാരിറ്റി പ്രതിനിധിക്ക് കൈമാറി.
കാരുണ്യ സ്പര്‍ശം എന്നത് ചാവക്കാട് പ്രവാസി അസോസിയേഷന്റെ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ ഒന്നായതുകൊണ്ട് തന്നെ ഈ ധനസമാഹരണ യജ്ഞത്തില്‍ ഖത്തര്‍ ചാരിറ്റിയോടൊപ്പം കൈ കോര്‍ക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പ്രസിഡന്റ് കബീര്‍ തെരുവത്തിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ അബ്ദുല്ല തെരുവത്ത് , അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഷാജി ആലില്‍ , അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ പി എന്‍ ബാബുരാജ്, എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍, ഓര്‍ഗനൈസര്‍സ് കമ്മിറ്റി അംഗങ്ങള്‍ , ക്രിക്കറ്റ് ചലഞ്ചുമായി സഹകരിച്ച സ്പോണ്‍സര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.