Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ബിസിനസ് കാര്‍ഡ് ഡയറക്ടറി പരസ്യ രംഗത്ത് പുതുമകള്‍ സമ്മാനിക്കുന്നത്. ഡോ. വി.വി. ഹംസ

ദോഹ. മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി പരസ്യ രംഗത്ത് പുതുമകള്‍ സമ്മാനിക്കുന്നതാണെന്ന് അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.വി. ഹംസ അഭിപ്രായപ്പെട്ടു.

ഡയറക്ടറി ചീഫ് എഡിറ്ററും മീഡിയ പ്ളസ് സി.ഇ.ഒയുമായ ഡോ. അമാനുല്ല വടക്കാങ്ങരയില്‍ നിന്നും ഡയറക്ടറിയുടെ കോപ്പി സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക കാലത്ത് ബിസിനസ് പ്രവണതകള്‍ മാറി വരികയാണെന്നും ഈ രംഗത്ത് ബിസിനസ് കാര്‍ഡ് ഡയറക്ടറി ഏറ്റവും നൂതനമായ ഒരു മാതൃകയാണ് സമ്മാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിസിനസ് രംഗത്തും നിക്ഷേപ രംഗത്തും കുതിച്ച് ചാട്ടം നടത്തുന്ന ഖത്തറിലേക്ക് ജനങ്ങള്‍ ഉറ്റുനോക്കുന്ന ഈ സമയത്ത് ഖത്തറിലുള്ളവര്‍ക്കും പുറമേയുള്ളവര്‍ക്കും ബിസിനസ് കാര്‍ഡ് ഡയറക്ടറി ഏറെ ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പ് ജനറല്‍ മാനേജര്‍ നിയാസ് അബ്ദുല്‍ നാസര്‍, ബിസിനസ് ഡവലപ്മെന്റ് മാനേജര്‍ സലീം എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

Related Articles

Back to top button