എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഭാരവാഹികള്‍ക്ക് നോളേജ് സിറ്റിയില്‍ ഊഷ്മളമായ വരവേല്‍പ്പ്
ദോഹ. കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസും നോളേജ് സിറ്റിയും സന്ദര്‍ശിക്കാനെത്തിയ എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ക്ക് നോളേജ് സിറ്റിയില്‍ ഊഷ്മളമായ വരവേല്‍പ്പ് .മര്‍ക്കസിലെത്തിയ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ. എസ് . അഹമ്മദ്, രക്ഷാധികാരി നാസര്‍
കറുകപ്പാടത്ത് ( മാനേജിംഗ് ഡയറക്ടര്‍ , എവന്‍സ് ഗ്രൂപ്പ് , ഖത്തര്‍ ) ആഗോള വാര്‍ത്ത എഡിറ്റര്‍ നൗഷാദ് അതിരുമട, ദുബായ് അഖ്‌സ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ഫൈസല്‍ അഖ്‌സ , സാമൂഹ്യ പ്രവര്‍ത്തകനായ എം.എ. ഹമീദ് കക്കം എന്നിവരെ കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും കാന്തപുരം മര്‍ക്കസ് മേധാവിയുമായ മുഹമ്മദ് ഫൈസി മുസലിയാര്‍ ഷാള്‍ അണിയിച്ച് ആദരിച്ചു.
ഇക്കഴിഞ്ഞ ശനി ജൂലായ് 19-ാം തീയതി രാവിലെ മര്‍ക്കസിലെത്തിയ കൗണ്‍സില്‍ നേതാക്കളെ പ്രധാന കവാടത്തില്‍ വച്ച് മര്‍ക്കസ് പ്രവര്‍ത്തകര്‍ സ്വീകരിച്ചു. തുടര്‍ന്നു ഫൈസി മുസലിയാരുമായി മര്‍ക്കസ്സിനെയും നോളേജ് സിറ്റിയെയും കുറിച്ച്
ചര്‍ച്ച നടത്തുകയും ചെയ്തു.