Local News

റൂഹി മോൾക്കായി കാരുണ്യത്തിന്റെ രുചിയുള്ള ബിരിയാണി വിളമ്പി ഖത്തർ പിസിഎഫ്

ദോഹ
എസ്എംഎ ബാധിച്ച് ദോഹയിലെ സിദ്ര ഹോസ്പിറ്റലിൽ കഴിയുന്ന പാലക്കാട് സ്വദേശിളുടെ നാല് മാസം പ്രായമായ മിൽഖാ റൂഹിയുടെ ചികിത്സയുടെ ഭാഗമായി ഖത്തർ പിസിഎഫ് സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
ഖത്തർ പിസിഎഫ് പ്രസിഡന്റ് സുധീർ വാടാനപ്പള്ളി സെക്രട്ടറി ഷാജഹാൻ മാരാരിക്കുളത്തിന് ബിരിയാണി നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.
പ്രസ്തുത ചടങ്ങിൽ പിസിഎഫ് ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.
ബിരിയാണി ചലഞ്ചിലൂടെ കിട്ടിയ തുക അടുത്ത ദിവസം ഖത്തർ ചാരിറ്റിക്ക് കൈമാറുമെന്ന് സംഘാടകർ അറിയിച്ചു.
ബിരിയാണി ചലഞ്ചിൻ്റെ ഭാഗമായ എല്ലാവർക്കും ഖത്തർ പിസിഎഫ് നന്ദി അറിയിച്ചു

Related Articles

Back to top button
error: Content is protected !!