Uncategorized

ദുഖാനില്‍ നടന്ന ഇന്ത്യന്‍ എംബസി സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് 41 പേര്‍ പ്രയോജനപ്പെടുത്തി

ദോഹ : ഇന്ത്യന്‍ എംബസി ഐസിബിഎഫുമായി സഹകരിച്ച് ദുഖാനില്‍ സംഘടിപ്പിച്ച സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ദുഖാനിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന 41 പേര്‍ പ്രയോജനപ്പെടുത്തി .
സെക്രീത്തിലുള്ള ഗള്‍ഫാര്‍ ഓഫീസിലാണ് ക്യാമ്പ് നടന്നത്. പാസ്‌പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍ മറ്റ് എംബസ്സി സേവനങ്ങള്‍ എന്നിവയ്ക്ക് സൗകര്യമുണ്ടായിരുന്നു.
പുതുക്കിയ പാസ്‌പോര്‍ട്ടുകള്‍ ഇതേ സ്ഥലത്ത് വെച്ച് ആഗസ്ത് 16 ന് രാവിലെ 9 മണി മുതല്‍ 10 മണി വരെ വിതരണം ചെയ്യും.

Related Articles

Back to top button
error: Content is protected !!