Breaking News

ഫ്ളൈനാസ് ഇന്ന് മുതല്‍ മദീനയില്‍ നിന്നും ദോഹയിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കുന്നു


ദോഹ. ഫ്ളൈനാസ് ഇന്ന് മുതല്‍ മദീനയില്‍ നിന്നും ദോഹയിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കുന്നു. ആഴ്ചയില്‍ 2 ദിവസം ( വ്യാഴം , ശനി ) രാവിലെ 7 . 30 നു മദീനയില്‍ നിന്നുംപുറപ്പെട്ടു രാവിലെ 9 . 45 നു ദോഹയില്‍ എത്തി, തിരിച്ചു ദോഹയില്‍ നിന്നും 10 . 45 നു പുറപ്പെട്ടു ഉച്ചക്ക് 1 . 05 നു മദീനയില്‍ എത്തിച്ചേരുന്ന വിധമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ഒക്ടോബര്‍ 30 മുതല്‍ ബുധനാഴ്ചകളിലും സര്‍വീസ് ഉള്‍പ്പെടുത്തി ആഴ്ചയില്‍ 3 സര്‍വീസുകളായി ഉയര്‍ത്തുന്നതായിരിക്കും. എയര്‍ബസ്സിന്റെ ഏറ്റവും പുതിയ ശ്രേണിയില്‍ ഉള്‍പ്പെട്ട എയര്‍ബസ് നിയോ വിമാനങ്ങളാണ് ഫ്ളൈനാസ് ഈ റൂട്ടുകളില്‍ ഉപയോഗിക്കുന്നത്. ഇപ്പോള്‍ ദോഹയില്‍നിന്നും റിയാദിലേക്ക് ദിനേന രണ്ടും ജിദ്ദയിലേക്ക് ഒന്നും സര്‍വീസുകളാണ് നടത്തുന്നത്. ജിദ്ദയിലേക്കുള്ള രണ്ടാമത്തെ സര്‍വീസ് ഒക്ടോബര്‍ 27 മുതല്‍ ആരംഭിക്കും.

Related Articles

Back to top button
error: Content is protected !!