Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

പ്രവാസി വെല്‍ഫെയര്‍ അപ്പക്‌സ് ബോഡി നേതാക്കള്‍ സ്വീകരണവും കമ്മ്യൂണിറ്റി ലീഡേഴ്സ് സുഹൂറും സംഘടിപ്പിച്ചു

ദോഹ : പ്രവാസി വെല്‍ഫെയര്‍ ഇന്ത്യന്‍ എംമ്പസിക്ക് കീഴിലെ വിവിധ അപക്‌സ് ബോഡികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള സ്വീകരണവും കമ്മ്യൂണിറ്റി ലീഡേഴ്‌സ് സുഹൂറും സംഘടിപ്പിച്ചു. പരിപാടിയില്‍ പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍. ചന്ദ്രമോഹന്‍ ആമുഖ പ്രഭാഷണം നടത്തി. ഐ.സി.സി പ്രസിഡണ്ട് എ.പി മണികണ്ഢന്‍, ഐ.സി.സി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ പി.എന്‍ ബാബുരാജ്, ഐ.സി.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഐ.സി.ബി.എഫ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ കെ.എസ് പ്രസാദ്, ഐ.എസ്.സി പ്രസിഡണ്ട് ഇ.പി അബ്ദുറഹ്‌മാന്‍, ഐ.എസ്.സി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ: അബ്ദുസ്സമദ്, ഐ.ബി.പി.സി പ്രസിഡണ്ട് താഹ മുഹമ്മദ്, പ്രവാസി വെല്‍ഫെയര്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ: താജ് ആലുവ, ഇന്‍കാസ് പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രവാസി വെല്‍ഫെയര്‍ അഡൈ്വസര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. താജ് ആലുവ, വൈസ് ചെയര്‍മാന്‍ ശശിധരപ്പണിക്കര്‍, പ്രവാസി വെല്‍ഫെയര്‍ വൈസ് പ്രസിഡണ്ടമാരായ സാദിഖ് ചെന്നാടന്‍, മജീദ് അലി, അനീസ് മാള, റഷീദലി, ജനറല്‍ സെക്രട്ടറി ഷാഫി മൂഴിക്കല്‍, സുഹൈല്‍ ശാന്തപുരം എന്നിവര്‍ വിവിധ അപക്‌സ് ബോഡി പ്രസിഡണ്ട് മാരെയും അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍മാരെയും പൊന്നട അണിയിച്ച് ആദരിച്ചു.

ഐ.സി.ബി.എഫിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രവാസി വെല്‍ഫെയര്‍ മുന്‍ ജനറല്‍ സെക്രട്ടറി റഷീദ് അഹമ്മദിനെ ഐ.സി.ബി.എഫ് മുന്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞിയും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ മാനേജിങ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രവാസി വെല്‍ഫെയര്‍ മുന്‍ സംസ്ഥാന സമിതി അംഗം അസീം എം.ടിയെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ മുന്‍ ജനറല്‍ സെക്രട്ടറി നിഹാദ് അലിയും പൊന്നാട അണിയിച്ച് ആദരിച്ചു.

പരിപാടിയില്‍ അപക്‌സ് ബോഡി ഭാരവാഹികള്‍, മാനേജിം കമ്മറ്റിയംഗങ്ങള്‍, വിവിധ സംഘടനാ ഭാരവാഹികള്‍, ബിസിനസ് രംഗത്തെ പ്രമുഖര്‍, സാംസ്‌കാരിക പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍, പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന, ജില്ലാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നടുമുറ്റം ഖത്തര്‍ സംഘടിപ്പിക്കുന്ന ബുക്ക് സ്വാപ്പ് ആപ്പിന്റെ ലോഞ്ചിങ്ങും ചടങ്ങില്‍ നടന്നു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി എബ്രഹാം.കെ. ജോസഫ് ആപ്പിന്റെ ലോഞ്ചിംഗ് നിര്‍വഹിച്ചു പ്രവാസി വെല്‍ഫെയര്‍ വൈസ് പ്രസിഡന്റ് നജ്ല നജീബ്, ജനറല്‍ സെക്രട്ടറിമാരായ അഹമ്മദ് ഷാഫി, താസീന്‍ അമീന്‍, മുന്‍ പ്രസിഡന്റ് മുനീഷ് എ സി, സെക്രട്ടറി റഹീം വെങ്ങേരി, സംസ്ഥാന സമിതി അംഗങ്ങളായ മുഹമ്മദ് റാഫി, സന നസീം, നിഹാസ് എറിയാട്, തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button