Local News
മനാതിഖ് ലോജിസ്റ്റിക് പാര്‍ക്കില്‍ അത്യാധുനിക കേന്ദ്രീകൃത സൗകര്യം ഉദ്ഘാടനം ചെയ്ത് ജംബോ ഇലക്ട്രോണിക്സ്
ദോഹ. മനാതിഖ് ലോജിസ്റ്റിക് പാര്‍ക്കില്‍ അത്യാധുനിക കേന്ദ്രീകൃത സൗകര്യം ഉദ്ഘാടനം ചെയ്ത് ജംബോ ഇലക്ട്രോണിക്സ്. അത്യാധുനിക കേന്ദ്രീകൃത വെയര്‍ഹൗസ് കോംപ്ലക്സ്, സര്‍വീസ് സെന്റര്‍, എക്‌സ്പീരിയന്‍സ് സെന്റര്‍, സ്റ്റാഫ് അക്കമഡേഷന്‍ മുതലായവയാണ് ബിര്‍കത്ത് അവാമിറിലെ മനാതിഖ് ലോജിസ്റ്റിക് പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്തത്.
എല്‍ജി ഇലക്ട്രോണിക്സ്, വീഡിയോ ഹോം ആന്‍ഡ് ഇലക്ട്രോണിക്സ് സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിശിഷ്ട പ്രതിനിധികള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. വീഡിയോ ഹോമിനെ പ്രതിനിധീകരിച്ച്, വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സജീദ് ജാസിം മുഹമ്മദ് സുലൈമാന്‍ ഡയറക്ടറും സിഇഒ.യുമായ സിവി റപ്പായി എന്നിവര്‍ നേതൃത്വം നല്‍കി