Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

വിവിധ തരത്തിലുള്ള ഇലക്ട്രോണിക് സിഗരറ്റുകള്‍ വലിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി എച്ച്എംസിയുടെ പുകയില നിയന്ത്രണ കേന്ദ്രം

അമാനുല്ല വടക്കാങ്ങര

ദോഹ. വിവിധ തരത്തിലുള്ള ഇലക്ട്രോണിക് സിഗരറ്റുകള്‍ വലിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി എച്ച്എംസിയുടെ പുകയില നിയന്ത്രണ കേന്ദ്രം. ഇ-സിഗരറ്റ്, ഇ-ഹുക്ക തുടങ്ങിയ ‘ഇലക്ട്രോണിക് പുകവലി’ക്കെതിരെ ലോകാരോഗ്യ സംഘടനയുടെ സഹകരണ കേന്ദ്രമായ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ (എച്ച്എംസി) പുകയില നിയന്ത്രണ കേന്ദ്രത്തിന്റെ സീനിയര്‍ കണ്‍സള്‍ട്ടന്റും ഡിസീസ് കണ്‍സള്‍ട്ടന്റും ഡയറക്ടറുമായ ഡോ. അഹ്മദ് അല്‍ മുല്ല മുന്നറിയിപ്പ് നല്‍കി.
2016-ല്‍ പുറപ്പെടുവിച്ച 10-ാം നമ്പര്‍ നിയമപ്രകാരം ഖത്തറില്‍ ഈ വസ്തുക്കള്‍ വിപണനം ചെയ്യുന്നതും വില്‍ക്കുന്നതും നിയമവിരുദ്ധമാണ്. ഇലക്ട്രോണിക് സിഗരറ്റ് വലിക്കുമ്പോള്‍ പുറത്തുവരുന്ന പുകയില്‍ ഉപയോക്താക്കള്‍ക്ക് ദോഷം വരുത്തുന്ന വിഷവും രാസവസ്തുക്കളും അടങ്ങിയിട്ടുണ്ടെന്ന് ഡോ. അല്‍-മുല്ല പറഞ്ഞു.
ഇലക്ട്രോണിക് സിഗററ്റുകള്‍ പുകവലി നിര്‍ത്തുന്നതിനുള്ള ഒരു പരിഹാരമല്ലെന്നും നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇലക്ട്രോണിക് സിഗററ്റുകള്‍ കാരണമാകാമെന്നും അല്‍ മുല്ല പറഞ്ഞു.

Related Articles

Back to top button