Breaking News
മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
![](https://internationalmalayaly.com/wp-content/uploads/2025/02/expat-1120x747.jpg)
ദോഹ. മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. മയ്യന്നൂര്‍ സ്വദേശി പാറക്കല്‍ ബഷീര്‍ ആണ് നിര്യാതനായത്.
1975 കാലത്ത് ദോഹയില്‍ എത്തിച്ചേര്‍ന്ന് നീണ്ട 44 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി തിരിച്ചുപോയതായിരുന്നു.
ശാരെ കര്‍ബ, സൂഖ് ജാബിര്‍ എന്നിവിടങ്ങളില്‍ പെര്‍ഫും ഷോപ്പില്‍ ആയിരുന്നു ജോലി.
അസീസ്, പോക്കര്‍, കരീം, ഗഫൂര്‍, ആയിഷ, നഫീസ എന്നിവര്‍ സഹോദരങ്ങളാണ്.
പരേതന് വേണ്ടിയുള്ള മയ്യത്ത് നമസ്‌കാരം ഖത്തറില്‍ വെള്ളിയാഴ്ച ജുമാ നമസ്‌കാരം കഴിഞ്ഞ ഉടനെ ദോഹ ജദീദ് വലിയ പള്ളിയില്‍ വെച്ച് നിര്‍വഹിക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു