Local News
റവാബി മിനി മാരത്തോണ്‍ 2025 സമാപിച്ചു

ദോഹ. ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്ന റവാബി മിനി മാരത്തോണ്‍ 2025 സമാപിച്ചു. ഖത്തര്‍ സ്പോര്‍ട്സ് ഫോര്‍ ഓള് ഫെഡറേഷന് , റവാബി സ്പോര്‍ട്സ് ലീഗ് എന്നിവയുടെ പങ്കാളിത്തത്തില്‍ നടന്ന പരിപാടിയില്‍ ആയിരത്തിലധികം പേര് പങ്കാളികളായി.
അല്‍ റവാബി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അബ്ദുള്ള, എക്സിക്യൂട്ടീവ് ഡയറക്ടര്‍ അജ്മല്‍ അബ്ദുള്ള, ഗ്രൂപ്പ് ഡയറക്ടര്‍ മുഹമ്മദ് സാദിഖ്, ഗ്രൂപ്പ് ഡയറക്ടര്‍ ഹാരിസ് തയ്യില്‍, ഫൈവ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ കെ. കെ. ഉസ്മാന്, ജനറല്‍ മാനേജര്‍ കണ്ണു ബക്കര്‍, മുഹമ്മദ് ജസീല്‍, മുഹമ്മദ് സിനാന് എന്നിവര്‍ ചേര്‍ന്ന് പരിപാടി ഉദ്ഘാടനം ചെയ്തു.