ടി.പി ക്ക് ഇസ് ലാഹി സെന്ററില്‍ യാത്രയയപ്പ്

ദോഹ. ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്ററിന്റെ ആദ്യ കാല പ്രവര്‍ത്തകനും നിലവിലെ അഡൈ്വസറി ബോര്‍ഡ് അംഗവുമായ ടി.പി കുഞ്ഞഹമദിന് യാത്രയയപ്പ് നല്‍കി. ഇസ്ലാഹി സെന്റര്‍ ഭാരവാഹികളും പ്രവര്‍ത്തകരും ചേര്‍ന്ന് ലക്തയിലെ സെന്റര്‍ ആസ്ഥാനത്ത് ഇരുപത്തിമൂന്നാം നോമ്പിന് ചേര്‍ന്ന പരിപാടിയിലാണ് ടിപി ക്ക് ആദരം അര്‍പ്പിച്ചത്.
ഇസ്ലാഹി സെന്ററിന്റെ തുടക്കകാല കമ്മിറ്റിയില്‍ മുതല്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന ടിപി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് സുബൈര്‍ വക്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍, ജനറല്‍ സെക്രട്ടറി പി.കെ.ഷമീര്‍ ആമുഖഭാഷണം നടത്തി. തുടര്‍ന്ന്, സെക്രട്ടറിയെറ്റ് അംഗങ്ങളായ അക്ബര്‍ കാസിം, ഹുസൈന്‍ മുഹമ്മദ്, സി.കെ ശരീഫ്, അബ്ദുള്ള ഹുസൈന്‍, ഡോ. ഹഷിയതുള്ളാഹ്, അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ മുനീര്‍ സലഫി, ഇസ്മായില്‍ വില്ല്യാപ്പള്ളി എന്നിവര്‍ ടിപി ക്ക് ആശംസകള്‍ നേര്‍ന്ന് പ്രാര്‍ത്ഥന നടത്തി.
എം.ടി നിലമ്പൂര്‍ അതിഥിയായ ചടങ്ങില്‍ മൊയ്ദീനും ഫൈസല്‍ കാരാട്ടിയാട്ടിലും പങ്കെടുത്ത് ടിപി യുടെ സംഭാവനകള്‍ പങ്കുവെച്ചു. അന്‍വവര്‍ കാസിം, എംടി നിലമ്പൂര്‍ എന്നിവര്‍ ചേര്‍ന്ന് ഇസ്ലാഹി സെന്ററിന്റെ സ്‌നേഹോപഹാരം ടിപി ക്ക് കൈമാറി.
ടിപി കുഞ്ഞഹമദ് മറുപടി പ്രസംഗം നടത്തി. അബ്ദുല്‍ വഹാബ് നന്ദി പറഞ്ഞു.