Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖിയ ജൂനിയര്‍ ചാമ്പ്യന്‍സ് ലീഗ് : അല്‍ഖോര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചാമ്പ്യന്മാര്‍

ദോഹ: പ്രഥമ ഖിയ ജൂനിയര്‍ ചാമ്പ്യന്‍സ് ലീഗ് ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ലോയോള ഇന്റര്‍നാഷണല്‍ സ്‌കൂളിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അല്‍ഖോര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ജേതാക്കളായി. മികച്ച ഒരു പറ്റം ഭാവി താരങ്ങളെ കണ്ടെത്താനായ ടൂര്‍ണമെന്റില്‍ 15 സ്‌കൂള്‍ ടീമുകളാണ് പങ്കാളികളായത്. മത്സരത്തിലെ മികച്ച കളിക്കാരനും ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുമായി അല്‍ഖോര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ഇശാഖ് ബിന്‍ ഇബ്രാഹിനെ തിരഞ്ഞെടുത്തു. മിഥുന്‍ ദിനേഷ് ആണ് മികച്ച ഗോള്‍കീപ്പര്‍, അമന്‍ റയ്യാന്‍ (എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍-1) ആണ് ടോപ് സ്‌കോറര്‍, എംഇഎസ് ഇന്ത്യന്‍ സ്‌കൂളിനു തന്നെയാണ് ഫെയര്‍ പ്ലേ അവാര്‍ഡ്.

ടൂര്‍ണമെന്റ് ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായ അല്‍ വഹ കായ് ഖത്തര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ മന്‍സൂര്‍ വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു. ഐ എസ് സി പ്രസിഡണ്ട് ഇപി അബ്ദുറഹ്‌മാന്‍, ഖിയ അഡ്വൈസറി ചെയര്‍മാന്‍ മിബു ജോസ്, ഖിയ പ്രസിഡണ്ട് അബ്ദുറഹീം, ടൂര്‍ണമെന്റ് ഹെഡ് രഞ്ജിത് രാജു, ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്മാരായ സഫീര്‍, നിഹാദ്, ടൂര്‍ണമെന്റ് ഓര്‍ഗനൈസിംഗ് കമ്മിറ്റീ വൈസ് ചെയര്മാന്‍ അഷ്റഫ് ചിറക്കല്‍ , ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ ജനറല്‍ സെക്രട്ടറി ഹംസ യൂസഫ് , ഐ എസ് സി ഹെഡ് ഓഫ് ഫുട്‌ബോള്‍ അസീം, കെ ആര്‍ ജയരാജ് , ഇവന്റ് ഹെഡ് റഫീഖ്, അര്‍മാന്‍, എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്കുള്ള പുരസ്‌കാരം നല്‍കി. ഖിയ സംഘാടക സമിതി ഭാരവാഹികളായ ആഷിഫ്, അസ്ലം, ശ്രീനിവാസ്, ജിംനാസ്, മര്‍സൂഖ് എന്നിവര്‍ വ്യക്തിഗത അവാര്‍ഡ് ജേതാക്കള്‍ക്ക് ട്രോഫികള്‍ നല്‍കി.

പതിനൊന്നാമത് ഖിയ ചാമ്പ്യന്‍സ് ലീഗ്, ഒന്നാമത് ഖിയ ജൂനിയര്‍ ചാമ്പ്യന്‍സ് ലീഗ് എന്നിവയുടെ ഫൈനല്‍ മത്സരവും ക്ലോസിങ് സെറിമണിയും ഇന്ത്യന്‍ അംബാസ്സഡര്‍ വിപുല്‍ ഉത്ഘാടനം ചെയ്തു. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധി അബ്ദുല്ല അഹമ്മദ്, മിനിസ്ട്രി ഓഫ് സ്‌പോര്‍ട്‌സ്, ഇന്ത്യന്‍ എംബസി അപ്പെക്‌സ് ബോഡി പ്രെസിഡന്റുമാര്‍, സ്പോണ്‍സര്‍മാര്‍, കമ്മ്യൂണിറ്റി നേതാക്കള്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്ത ചടങ്ങു പ്രൗഢോജ്വലമായിരുന്നു.

Related Articles

Back to top button