Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

സി .ഐ .സി പെരുന്നാൾ സംഗമങ്ങൾ

ദോഹ :സാഹോദര്യത്തിൻ്റെയും സൗഹൃദത്തിൻ്റെയും മാനവികതയുടെയും ത്യാഗസമർപ്പണത്തിൻ്റെയും സന്ദേശങ്ങൾ പങ്കുവെച്ച് തനിമ, തുമാമ സോൺ” ഈദിമം” എന്ന തലക്കെട്ടിൽ ബലിപെരുന്നാൾ സംഗമം സംഘടിപ്പിച്ചു.
വേദനയുടെ കടലാഴങ്ങളിൽ അതിജീവിക്കുന്ന ഗസ്സാവികളെ സംഗമം അനുസ്മരിച്ചു.

തുമാമ ഓഫീസിൽ ഒരുക്കിയ സംഗമത്തിൽ സി.ഐ.സി തുമാമ സോൺ പ്രസിഡൻ്റ് മുഷ്താഖ് ഹുസ്സൈൻ ബലിപെരുന്നാൾ സന്ദേശം കൈമാറി.

കലാമൽസരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും വളണ്ടിയർ സേവനം അനുഷ്ഠിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

വ്യത്യസ്ത കലാപരിപാടികൾ അരങ്ങേറിയ സംഗമത്തിൽ അസ്‌ലം സ്വാഗത ഭാഷണവും നബീൽ പുത്തൂർ സമാപനവും നിർവ്വഹിച്ചു.
അൻവർ ഷമീം, ലുഖ്മാൻ, അബ്ദുൽ ഗഫൂർ, ഷിയാസ്, ശുക്കൂർ, ഹാഷിം, സലീം, ആദിൽ, സഹ് ല, ജസീന  തുടങ്ങിയവർ നേതൃത്വം നൽകി.

സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ ബലി പെരുന്നാളിനോടനുബന്ധിച്ച് റയ്യാനീദ് എന്ന തലക്കെട്ടിൽ പെരുന്നാൾ നമസ്കാരത്തിന് ശേഷം ഈദ് സ്നേഹ സംഗമം സംഘടിപ്പിച്ചു. നൂറ് കണക്കിന് പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടിയിൽ മലർവാടി കുട്ടികളുടെ മാപ്പിളപ്പാട്ട് മത്സരവും, സി.ഐ.സി അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേരി. സോണൽ വൈസ് പ്രസിഡന്റ്‌ സുഹൈൽ ശാന്തപൂരം ഈദ് സന്ദേശം കൈമാറി. സെക്രട്ടറി അബ്ദുൽ ജലീൽ എം .എം സ്വാഗതം പറഞ്ഞു.

Related Articles

Back to top button