ബലി പെരുന്നാൾ പൊലിവുമായി നടുമുറ്റം ഈദ് രാവ്

ദോഹ: വിപുലമായ പരിപാടികളോടെ നടുമുറ്റം ഖത്തർ ബലിപെരുന്നാൾ ആഘോഷിച്ചു. സാഹോദര്യ ഈദ് രാവ് എന്ന പേരിൽ റോയൽ ഗാർഡനിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയോടനുബന്ധിച്ച് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ പരിപാടികളും ഗാനമേളയും ഹെന്ന ഡിസൈനിംഗ് മത്സരവും നടന്നു. ഹെന്ന മത്സരത്തിൽ മെഹ്ദിയ മൻസൂർ ഒന്നാം സ്ഥാനവും ഷറീന ഖലീൽ രണ്ടാം സ്ഥാനവും ജാൻഫിയ മുഹ്സിൻ മൂന്നാം സ്ഥാനവും നേടി. സാഹോദര്യത്തിൻ്റെയും ചേർത്തുപിടിക്കലിൻ്റെയും സന്ദേശം പകർന്ന് നടുമുറ്റം പ്രവർത്തകർ അവതരിപ്പിച്ച “നമ്മളൊന്നാണ്” സ്കിറ്റ് ശ്രദ്ധേയമായി.
പരിപാടിയോടനുബന്ധിച്ച് സ്വയം സംരംഭകരായ നടുമുറ്റം പ്രവർത്തകരുടെ വിവിധ തരം ഫുഡ് സ്റ്റാളുകളും മൈലാഞ്ചി ,കുപ്പിവള,ഡ്രസ്സ്, ആഭരണങ്ങൾ ,കരകൌശല ഉത്പന്നങ്ങൾ തുടങ്ങിയവയുടെ സ്റ്റാളുകളും ഉണ്ടായിരുന്നു.
പരിപാടിയിൽ നടുമുറ്റം പ്രസിഡൻ്റ് സന നസീം നടുമുറ്റത്തെ പരിചയപ്പെടുത്തി സംസാരിച്ചു. ഐ സി ബി എഫ് വൈസ് പ്രസിഡൻ്റ് റഷീദ് അഹമദ് , ഐ എസ് സി എം സി അംഗം അസീം, പ്രവാസി വെൽഫെയർ പ്രസിഡൻ്റ് ചന്ദ്രമോഹൻ ,ഐ സി ബി എഫ് മുൻ സെക്രട്ടറി മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
ഖത്തർ യൂണിവേഴ്സിറ്റിയിൽ നിന്നും സി ബി എസ് ഇ പ്ലസ് ടു ,പത്താം ക്ലാസ് എന്നിവയിലും ഉന്നത വിജയം നേടിയ പെൺകുട്ടികളെ വേദിയിൽ ആദരിക്കുകയും നടുമുറ്റം സ്നേഹോപഹാരം കൈമാറുകയും ചെയ്തു.
നടുമുറ്റം പ്രസിഡൻ്റ് സന നസീം, ജനറൽ സെക്രട്ടറി ഫാത്വിമ തസ്നിം,വൈസ് പ്രസിഡൻ്റ് ലത കൃഷ്ണ, കൺവീനർമാരായ ഹുദ എസ് കെ, സുമയ്യ താസീൻ, ട്രഷറർ റഹീന സമദ്, സെക്രട്ടറിയേറ്റ് അംഗം സജ്ന സാക്കി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അഹ്സന കരിയാടൻ, രജിഷ പ്രദീപ്, സകീന അബ്ദുള്ള, അജീന അസീം, നിത്യ സുബീഷ്, ജമീല മമ്മു കോഡിനേറ്റർമാരായ സുഫൈറ,ജുമാന , വിവിധ ഏരിയ ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം കൊടുത്തു.