എജൂസിയ 2k25 കെ.എം.സി.സി. ഖത്തര്‍ എഡ്യൂക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു

ദോഹ. കെ.എം.സി.സി ഖത്തര്‍ സംസ്ഥാന കമ്മറ്റിയും വിദ്യാര്‍ത്ഥി വിഭാഗം ഗ്രീന്‍ ടീന്‍സും സംയുക്തമായി സംഘടിപ്പിച്ച കെ.എം.സി.സി. ഖത്തര്‍ എഡ്യൂക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡ് വിതരണം ബിര്‍ള പബ്ലിക് സ്കൂളില്‍ വെച്ച് നടന്നു .
2025 സി.ബി.എസ്.ഇ, 10, 12 ക്ളാസുകളിലെ ബോര്‍ഡ് പരീക്ഷകളില്‍ ഖത്തറില്‍ ഒന്നാമതായവരെയും കെ.എം.സി.സി ഖത്തര്‍ കുടുംബങ്ങളില്‍ നിന്നും മികച്ച മാര്‍ക്ക് നേടി മികവ് തെളിയിച്ച കുട്ടികളേയും ഖത്തറില്‍ വിവിധ യൂണിവേഴ്സിറ്റി പരീക്ഷകളില്‍ 2025 ല്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളേയുമാണ് അവാര്‍ഡുകള്‍ നല്കി ആദരിച്ചത്. കൂടാതെ ഗ്രീന്‍ ടീന്‍സ് നേരത്തെ നടത്തിയ റമദാന് ക്വിസ് മത്സരത്തില്‍ വിജയിച്ച കുട്ടികളെയും ചടങ്ങില്‍ വെച്ച് ആദരിച്ചു.
കെ.എം.സി.സി. ഖത്തര്‍ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ച ചടങ്ങ് ബിര്‍ള പബ്ലിക് സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റി വൈസ് ചെയര്‍മാനും ഖത്തറിലെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളില്‍ നിറഞ്ഞു നില്ക്കുന്ന വ്യക്തിത്വവുമായ ഡോ. മോഹന്‍ തോമസ് ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിനുള്ള കെ.എം.സി.സി യുടെ ഉപഹാരം അഡൈ്വസറി ബോര്‍ഡ് ചെയര്മാന് എം.പി. ഷാഫി ഹാജി സമ്മാനിച്ചു .
കെ.എം.സി.സി. ഖത്തര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം നാലകത്ത് ആശംസകള്‍ നേര്‍ന്നു. എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ മലയാളി വനിതയായ സഫ്രീന ലത്തീഫിനെ ചടങ്ങില്‍ വെച്ച് കെ.എം.സി.സി. ഖത്തര്‍ വനിതാ വിങ്ങിന്റെ നേതൃത്വത്തില്‍ ആദരിച്ചു. അല്‍ ഇഹ്സാന്‍ കെ.എം.സി.സി ഖത്തര്‍ മയ്യിത്ത് പരിപാലന കമ്മിറ്റിക്കുള്ള ഉപഹാരം ചടങ്ങില്‍ വെച്ച് കൈമാറി.
കെ.എം.സി.സി. ഖത്തര്‍ ട്രഷറര്‍ പി.എസ്.എം. ഹുസ്സൈന്‍, ഗ്ലോബല്‍ കെ.എം.സി സി. വൈസ് പ്രസിഡണ്ട് എസ്.എ.എം ബഷീര്‍, അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്മാന് സി.വി ഖാലിദ്, പി.വി മുഹമ്മദ് മൗലവി, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡണ്ട് എ.പി. മണികണ് ഠന്, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡണ്ട് ഇ.പി.അബ്ദുറഹ്മാന്, ഇന്‍കാസ് ഖത്തര്‍ പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ, ജാഫര്‍ തയ്യില്‍, അഫ്സല് വടകര, വിവിധ അപെക്സ് ബോഡി മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, കെ.എം.സി.സി ഖത്തര്‍ അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍, വിവിധ സബ്-കമ്മിറ്റി ഭാരവാഹികള്‍, ജില്ലാ-മണ്ഡലം ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അന്‍വര്‍ വടകര, ഹിബ ഷംന എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഗാനവിരുന്ന് ചടങ്ങിന് കൊഴുപ്പേകി.
കെ.എം.സി.സി ഖത്തര്‍ സംസ്ഥാന ഭാരവാഹികളായ അന്‍വര്‍ ബാബു വടകര, പികെ അബ്ദുല്‍ റഹീം, സിദ്ധീഖ് വാഴക്കാട്, സല്മാന് ഇളയിടം, അബൂബക്കര്‍ പുതുക്കുടി, വി.ടി.എം സാദിഖ്, ബ്രിട്ടന് കെഎംസിസി നേതാവ് കരീം മാസ്റ്റര്‍ മേമുണ്ട ഗ്രീന്‍ ടീന്‍സ് ഭാരവാഹികളായ, ബഷീര്‍ കരിയാട്, അല്‍ത്താഫ് മണിയൂര്‍, ലത്തീഫ് പാതിരപ്പറ്റ, റാഫി പൊന്നാനി, സഗീര്‍ ഇരിയ, റയീസ് എം.ആര് , ഷഹിയ എ.കെ, ഉബൈദുള്ള കുയ്യന, ഹാരിസ് കൊയിലാണ്ടി, മുഹമ്മദ് ഇര്ഫാന്, ഇശല്‍ സൈന, മുഹമ്മദ് ഹാഷിര്‍, ഫാത്തിമ തബസ്സും, വനിതാ വിംഗ് ഭാരവാഹികളായ സമീറ അബ്ദുന്നാസര്‍, സലീന കൂലത്ത്, സമീറ കണ്ണൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
സല്‍വ സല്‍മാന്റെ ഖിറാഅത്തോടു കൂടി ആരംഭിച്ച ചടങ്ങില്‍ ഗ്രീന്‍ ടീന്‍സ് ചെയര്മാന് പി.ടി. ഫിറോസ് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ സഹദ് കാര്‍ത്തികപ്പള്ളി നന്ദിയും പറഞ്ഞു

