Breaking News
ബോയിംഗ് 777 വിമാനങ്ങള്‍ക്കായുള്ള സ്റ്റാര്‍ലിങ്ക് ഇന്‍സ്റ്റലേഷന്‍ പ്രോഗ്രാം ഖത്തര്‍ എയര്‍വേയ്സ് പൂര്‍ത്തിയാക്കി

ദോഹ. ബോയിംഗ് 777 വിമാനങ്ങള്‍ക്കായുള്ള സ്റ്റാര്‍ലിങ്ക് ഇന്‍സ്റ്റലേഷന്‍ പ്രോഗ്രാം ഖത്തര്‍ എയര്‍വേയ്സ് പൂര്‍ത്തിയാക്കി ഓരോ വിമാനത്തിനും 500 ങയു െവരെ വൈ-ഫൈ വേഗത നല്‍കുന്നു.
സ്‌കൈട്രാക്‌സ് 2025 ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട ഖത്തര്‍ എയര്‍വേയ്സ്, 54 ബോയിംഗ് 777 വിമാനങ്ങളില്‍ സ്റ്റാര്‍ലിങ്ക് ഇന്‍സ്റ്റാളേഷന്‍ പ്രോഗ്രാം പൂര്‍ത്തിയാക്കി, റെക്കോര്‍ഡ് വേഗതയില്‍ ഏറ്റവും വേഗതയേറിയ വൈ-ഫൈ ഓണ്‍ബോര്‍ഡില്‍ നല്‍കുമെന്ന വാഗ്ദാനമാണ് ഇതോടെ ഖത്തര്‍ എയര്‍വേയ്‌സ് നിറവേറ്റിയത്.
ഇതോടെ സ്റ്റാര്‍ലിങ്ക് സാങ്കേതികവിദ്യ സജ്ജീകരിച്ച ഏറ്റവും കൂടുതല്‍ വൈഡ്‌ബോഡി വിമാനങ്ങളുടെ ഓപ്പറേറ്ററായി ഖത്തര്‍ എയര്‍വേയ്സ് മാറി.



