Breaking News
ഫാമിലി ഫുഡ് സെന്റര്‍ സ്ഥാപകന്‍ പി.പി. ഹൈദര്‍ ഹാജി നിര്യാതനായി

ദോഹ. അരനൂറ്റാണ്ട് കാലത്തോളം ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗങ്ങളിള്‍ നിറ സാന്നിദ്ധ്യമായിരുന്ന പി.പി. ഹൈദര്‍ ഹാജി നിര്യാതനായി. 90 വയസ്സായിരുന്നു.
ഖത്തര്‍ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട റീട്ടെയില്‍ സ്റ്റോറായ ഫാമിലി ഫുഡ് സെന്ററിന്റെ സ്ഥാപകനായ അദ്ദേഹം ദീര്‍ഘകാലം എം.ഇ.എസ്. ഇന്ത്യന്‍ സ്‌കൂള്‍ പ്രസിഡണ്ടായിരുന്നു.

