Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ ഐ എം സി സി ഖത്തര്‍ അനുശോചിച്ചു

ദോഹ:മുന്‍ മുഖ്യ മന്ത്രിയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനുമായിരുന്ന സമര നായകന്‍ സഖാവ് വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ ഐ എം സി സി ഖത്തര്‍ കമ്മറ്റി പ്രസിഡന്റ് പി. പി സുബൈര്‍, സെക്രട്ടറി മന്‍സൂര്‍ കൊടുവള്ളി, ഖജാഞ്ചി മജീദ് ചിത്താരി എന്നിവര്‍ അനുശോചനം അറിയിച്ചു. പുന്നപ്രയിലും വയലാറിലും
സമരോത്സുക നായകനായിരുന്ന വിഎസ് കേരളത്തിന്റെ ശക്തനായ
പ്രതിപക്ഷ നേതാവായും മുഖ്യ മന്ത്രിയായൂം സേവനമനുഷ്ഠിച്ചു.
അഴിമതിയുടെ കറ പുരളാത്ത , നിലപാടില്‍ കാര്‍ക്കശ്യം പുലര്‍ത്തിയ നേതാവായിരുന്നു അദ്ദേഹം.

Related Articles

Back to top button