Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

സ്വീകരണം നല്‍കി

ദോഹ : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ, കേരള സര്‍ക്കാരിന്റെ കീഴിലുള്ള കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി നാദാപുരം സബ് സെന്റര്‍ ചെയര്‍മാന്‍ വി സി ഇഖ്ബാല്‍, ഗായികയും സംഗീത അദ്ധ്യാപികയും ഫോക്ലോര്‍ അക്കാദമി യുവ പ്രതിഭ അവാര്‍ഡ് ജേതാവുമായ സിമ്യ ഹംദാന്‍ എന്നിവര്‍ക്ക് ഇശല്‍ മാല മാപ്പിള കലാ സാഹിത്യ വേദി ഖത്തര്‍ ചാപ്റ്റര്‍ സ്വീകരണം നല്‍കി .

ഹിലാല്‍ ഐ ഐ സി സി കാഞ്ഞാണി ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ അബ്ദുല്‍ ലത്തീഫ് സുറുമ അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ അബ്ദുല്‍ സമദ് ഉത്ഘാടന കര്‍മ്മം നിര്‍വഹിച്ചു.

വി സി ഇഖ്ബാലിന് ജാഫര്‍ തയ്യിലും സിമിയ ഹംദാന് മിനി സിബിയും ഉപഹാരങ്ങള്‍ കൈമാറി .

ജി പി ചാലപ്പുറം, അന്‍വര്‍ ബാബു , സഫീര്‍ വാടാനപ്പള്ളി , മുഹ്സിന്‍ തളിക്കുളം , ജാഫര്‍ ജാതിയേരി , അജ്മല്‍ ടി കെ , ഗഫൂര്‍ മടക്കര , പി എ തലായി , ഷംസുദ്ദീന്‍ എം പി , സുബൈര്‍ കെ കെ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു .

റിയാലിറ്റി ഷോ താരങ്ങള്‍ റിയാസ് കരിയാട് , ഹംദാന്‍ ഹംസ , നാസര്‍ കെപി ,മൈഥിലി ഷിനോയ് ,സിമിയ ഹംദാന്‍ , നന്ദിത ദേവന്‍ , ഹിബ ഫാത്തിമ തുടങ്ങിവര്‍ അണിനിരന്ന സംഗീതരാവും അരങ്ങേറി .

സുബൈര്‍ വെള്ളിയോട് സ്വാഗതവും മുസ്തഫ എലത്തൂര്‍ നന്ദിയും പറഞ്ഞു .

Related Articles

Back to top button