Local News
പ്രവാസികള്‍ നോര്‍ക്ക ഐ.ഡി കാര്‍ഡ് എടുക്കണം : അബ്ദുല്‍ റഊഫ് കൊണ്ടോട്ടി

ദോഹ. പ്രവാസികളുടെ പല പദ്ധതികളിലും അംഗങ്ങള്‍ ആവുന്നതിന് നോര്‍ക്കാ ഐ ഡി കാര്‍ഡ് നിര്‍ബന്ധമാവുന്ന സാഹചര്യം കണക്കിലെടുത്ത് എല്ലാ പ്രവാസികളും, നോര്‍ക്കാ ഐ ഡി കാര്‍ഡ് എടുക്കാന്‍ ശ്രദ്ധിക്കണമെന്ന് പൊതു പ്രവര്‍ത്തകനും ലോക കേരള സഭ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി
നോര്‍ക്കാ കെയര്‍ ഇന്‍ഷുറന്‍സ്, നോര്‍ക്ക രവി പിള്ള ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ് എന്നിവക്ക് ഐഡി കാര്‍ഡ് നിര്‍ബന്ധമാണെന്ന് അറിയിച്ചിട്ടുണ്ട്
നോര്‍ക്കയുടെ വെബ്‌സൈറ്റ് വഴിയോ നാട്ടിലെ അക്ഷയാ സെന്റര്‍ വഴിയോ അപേക്ഷിക്കാം. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത സംഘടനകള്‍ക്ക് ആളുകളെ ഒന്നിച്ച് ചേര്‍ക്കാനും സാധിക്കും.
അപേക്ഷ സമര്‍പ്പിച്ച് രണ്ട് ആഴ്ച കഴിഞ്ഞ് ഡിജിറ്റല്‍ ഐഡി ഡൗണ്‍ലോഡ് ചെയ്യാം.

