ഖത്തര്‍ പാപ്പിനിശ്ശേരി ഹിദായത്തുല്‍ ഇസ്ലാം സംഘം 2025-2027 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു

ഖത്തര്‍ പാപ്പിനിശ്ശേരി (കണ്ണൂര്‍ ജില്ല ) ഹിദായത്തുല്‍ ഇസ്ലാം സംഘം 2025-2027 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു .
ദോഹ. 34 വര്‍ഷങ്ങളോളമായി ഖത്തറില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന, ഖത്തര്‍ പാപ്പിനിശ്ശേരി ഹിദായത്തുല്‍ ഇസ്ലാം സംഘം പുതിയ കമ്മിറ്റി നിലവില്‍ വന്നു. കമ്മിറ്റിയുടെ ഉപദേശക സമിതി അംഗം മുഹമ്മദ് റാഫി കെ യുടെ വസതിയില്‍ ചേര്‍ന്ന യോഗമാണ് പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തത്. സയ്യിദ് അഹ്‌മദ് ജലാലുദ്ധീന്‍ തങ്ങളുടെ പ്രാര്‍ത്ഥനയോടു കൂടി തുടങ്ങിയ യോഗത്തില്‍ പ്രസിഡന്റ് ഹാരിസ് കെ അധ്യക്ഷധ വഹിക്കുകയും അബ്ദു പാപ്പിനിശ്ശേരി സ്വാഗതം പറയുകയും ചെയ്തു. . ഖജാന്‍ജി സി എ ജമാല്‍ 2023-2025 കാലയളവിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ഹബീബ് റഹ്‌മാന്‍ കിഴിശ്ശേരി യുടെ ഉദ്‌ബോധന പ്രസംഗവും, വൈസ് പ്രസിഡന്റ് നൗഫല്‍ കെ യുടെ നന്ദി പ്രസംഗത്തോടും കൂടി പഴയ കമ്മിറ്റി പിരിച്ചു വിട്ടു.
പുതിയ കമ്മിറ്റി യെ തിരഞ്ഞെടുക്കാന്‍ വേണ്ടി ഹബീബ് റഹ്‌മാന്‍ കിഴിശ്ശേരി യെ ചുമതലപെടുത്തുകയും, സദസില്‍ നിന്ന് വന്ന ഏക പാനല്‍ ഐകകണ്‍ഠ്യേന പാസാക്കുകയും ചെയ്തു.
പ്രസിഡന്റ് : ഹാരിസ് കെ
ജനറല്‍ സെക്രട്ടറി : അബ്ദു പാപ്പിനിശ്ശേരി
ഖജാന്‍ജി : സി എ ജമാല്‍
ഉപദേശക സമിതി അംഗങ്ങള്‍ : വി വി മുഹമ്മദ് ഷാഫി , വി വി അബ്ദുല്‍ സലാം , മുഹമ്മദ് റാഫി കെ
വൈസ് പ്രെസിഡന്റുമാര്‍ : അഹമ്മദ് ഫൈസി സി എച് , റിയാസ് അഹമ്മദ് ഇ വി ടി , നവാസ് എം സി
ജോയിന്റ് സെക്രെട്ടറിമാര്‍ : നൗഫല്‍ കെ , അഹമ്മദ് സ്വാബിര്‍ പി , ജഹാസിര്‍ മമ്മു ടി വി
സലിം എം സി , ജലീല്‍ ബി , തമീം ഹംസ കമാല്‍, അബ്ദുല്ല വി കെ, മുഹമ്മദ് ഹാരിഫ് , അബ്ദുല്‍ റിഷാല്‍ കെ പി ബി, അഹമ്മദ് എ , മുഹമ്മദ് നൗഫല്‍ ടി വി , അബ്ദുല്‍ നാസര്‍ യു എം പി , മുഹമ്മദ് ഷമീം പി പി പി , ജാബിര്‍ എ പി, തസ്ലീം എം വി , മുഹമ്മദ് വാസിദ് എന്നിവരാണ് നിര്‍വാഹക സമിതി അംഗങ്ങള്‍