തൃശൂര്‍ ജില്ലാ സൗഹൃദവേദി സി.കെ മേനോന് അനുസ്മരണം

ദോഹ. ജാതി മത വര്‍ഗ്ഗ വര്‍ണ്ണ രാഷ്ട്രീയ വ്യത്യാസമന്യേ തൃശൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ തുടക്കം മുതല്‍ എക്കാലത്തേയും മുഖ്യരക്ഷാധികാരിയായ ദോഹയിലെ പ്രമുഖ വ്യവസായിയും, നോര്‍ക്ക റൂട്ട്സ് ഡയറക്ടറുമായിരുന്ന അഡ്വക്കേറ്റ് പത്മശ്രീ സി.കെ മേനോന്റെ ആറാമത് വാര്‍ഷിക അനുസ്മരണ ദിനംടാക് ഖത്തര്‍ ഹാളില്‍ നടന്നു.
സെക്രട്ടറി റാഫി ആമുഖത്തോടെ സ്വാഗതം ആശംസിച്ചു. വേദി പ്രസിഡന്റ് വിഷ്ണു ജയറാം ദേവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഷറഫ് മുഹമ്മദ്, സി.കെ മേനോന്റെ മകളും ഭവന്‍സ് പബ്ലിക് സ്കൂള്‍ അഡ്മിനിസ്ട്രഷന് ഡയക്ടറുമായ അഞ്ജന, ടാക് എംഡി മുഹ്സിന്, മുന്‍ പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍, അഡൈ്വസറി ബോര്‍ഡ് ചെയര്മാന് വി.എസ്. നാരായണന്, ചഞക സര്‍വ്വീസ് സഹകരണ സംഘം കോര്‍ഡിനേറ്റര്‍ വി.കെ സലിം, ജനറല്‍ കോര്‍ഡിനേറ്റര്‍ മുഹമ്മദ് മുസ്തഫ, ലീഗല്‍ അഡൈ്വസര്‍ അഡ്വക്കേറ്റ് ജാഫര്‍ഖാന്‍, ഫസ്റ്റ് വൈസ് പ്രസിഡണ്ട് ശ്രീനിവാസന്, കുടുംബ സുരക്ഷാ പദ്ധതി കണ്‍വീനര്‍-അബ്ദുള്‍ ജബ്ബാര്‍, കാരുണ്യം പദ്ധതി വൈസ് ചെയര്മാന് മുസ്തഫ മച്ചാട്, വനിതാവിഭാഗം ചെയര്‍പേഴ്സണ്‍ രേഖ പ്രമോദ് എന്നിവര്‍ സംസാരിച്ചു, വേദി സെക്രട്ടറി പ്രമോദ് നന്ദി പറഞ്ഞു.