Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

‘അമ്മയും അച്ഛനും’ മ്യൂസിക്കല്‍ ആല്‍ബം ദോഹയില്‍ പ്രകാശനം ചെയ്തു

ദോഹ : ജോ ആന്റ് ജി മീഡിയയുടെ ബാനറില്‍ ദിപു ജോസഫ് നിര്‍മിച്ച് ജോജിന്‍ മാത്യു സംഗീതവും സംവിധാനവും നിര്‍വഹിച്ച അച്ഛനമ്മമാര്‍ക്കുള്ള സംഗീതസമര്‍പ്പണമായ അമ്മയും അച്ഛനും മ്യൂസിക്കല്‍ ആല്‍ബം ദോഹയില്‍ പ്രകാശനം ചെയ്തു. ആല്‍ബത്തിന്റെ നിര്‍മാതാവ് ദീപു ജോസഫില്‍ നിന്നും സി.ഡി ഏറ്റുവാങ്ങി ഐ.സി.സി പ്രസിഡന്റ് പി.എന്‍ ബാബുരാജനാണ് പ്രകാശനം ചെയ്തത്. അച്ചനമ്മമാരുടെ സ്‌നേഹം ഓര്‍മിപ്പിക്കുന്ന ഈ ആല്‍ബം വരികളുടെ മനോഹാരിത കൊണ്ടും, സ്വരമാധുര്യം കൊണ്ടും സംഗീതം കൊണ്ടും മുന്നിട്ട് നില്‍ക്കുന്ന സൃഷ്ടിയാണെന്നും ഇത് ജനങ്ങള്‍ ഇരുകൈയ്യും സ്വീകരിക്കുമെന്നും പി.എന്‍ ബാബുരാജന്‍ പറഞ്ഞു

ആല്‍ബത്തിന്റെ യുട്യൂബ് റിലീസിംഗ് ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍ നിര്‍വ്വഹിച്ചു. ആല്‍ബത്തിന്റെ ആശയം മനോഹരമാണെന്നും സമകാലിക ലോകത്ത് ഏറെ പ്രസക്തമാണെന്നും സിയാദ് ഉസ്മാന്‍ പറഞ്ഞു.

ചടങ്ങില്‍ ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍ അതിഥിയായിരുന്നു. മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍, പി.ടി അസീസ്, ആല്‍ബത്തിന്റെ രചയിതാവ് ജയന്‍ മടിക്കേരി, നിര്‍മാതാവ് ദീപു ജോസഫ് എന്നിവര്‍ സംസാരിച്ചു.സുബിന്‍ സാബൂ അവതാരകനായിരുന്നു. സംവിധായകന്‍ ജോജിന്‍ മാത്യു നന്ദി പറഞ്ഞു

ജയന്‍ മടിക്കൈയുടെ മനോഹരമായ വരികള്‍ വിന്നി ജെബിന്‍ ആണ് ആലപിച്ചത്. പ്രോഗാമിംഗ്, മിക്സിംഗ്, മാസ്റ്ററിംഗ് സുമേഷ് ആനന്ദ്, ഫ്ളൂട്ട് ബിജു ആലപ്പി, ഇല്ലസ്ട്രേഷന്‍ ഗോകുല്‍ ദാസ്, ആനിമേഷന്‍ ആന്റ് എഡിറ്റിംഗ് ജോയല്‍ മാത്യു, റെക്കോര്‍ഡിംഗ് ജെബിന്‍ ഫ്രാന്‍സിസ് എന്നിവര്‍ നിര്‍വഹിച്ചിരിക്കുന്നു.

ആല്‍ബം കാണാനായി Jo and Ji Media എന്ന യുട്യബ് ചാനല്‍ സന്ദര്‍ശിക്കാവുന്നതാണ്.

Related Articles

Back to top button