Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ചലഞ്ചര്‍ കപ്പ് വോളിബോള്‍ ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനലുകള്‍


ഷാഫി പിസി പാലം

ദോഹ : മിഡില്‍ ഈസ്റ്റില്‍ ആദ്യമായി ഖത്തര്‍ വേദിയായ ചലഞ്ചര്‍ കപ്പ് വോളിബോള്‍ ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനലുകള്‍ അസ്പയര്‍ സ്‌പോര്‍ട്‌സ് ഹാളില്‍ നടന്നു .

ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ തുനീഷ്യയെ എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്ത് ചിലി സെമി ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കി . രണ്ടാം ക്വാര്‍ട്ടറില്‍ ഉക്രൈന്‍ ശക്തമായ പ്രതിരോധം ഉയര്‍ത്തിയ ചൈനയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്തു. മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ അസ്പയര്‍ സ്‌പോര്‍ട്‌സ് ഹാളിലെ തിങ്ങി നിറഞ്ഞ കാണികളുടെ മുന്നില്‍ ആതിഥേയര്‍ ആയ ഖത്തര്‍ ,തായ്ലന്റിനെ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്ത് സെമിഫൈനലില്‍ കടന്നു .

ഖത്തര്‍ താരങ്ങളായ റയിമിയുടെയും റിനാന്റെയും സ്മാഷുകളാണ് അനായാസ ജയം നേടിക്കൊടുത്തത് . അത്യന്തം ആവേശകരമായ നാലാം ക്വാര്‍ട്ടറില്‍ തുര്‍ക്കി , ഡൊമിനിക് റിപ്പബ്ലിക്കിന്റെ താരങ്ങളെ പിടിച്ചു കെട്ടി ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് വിജയം നേടി .2-0 നു പിറകില്‍ നില്‍ക്കുകയായിരുന്ന ഡൊമിനിക് റിപ്പബ്ലിക് , താപിയ , ഹറ്‌നാണ്ടെസ് തുടങ്ങിയ താരങ്ങളുടെ ശക്തമായ ആക്രമണത്തിന്റെ പിന്‍ബലത്തില്‍ മൂന്നാം സെറ്റ് നേടിയതോടെ കാണികള്‍ ആവേശത്തിലായി . ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന നാലാം സെറ്റ് മത്സരത്തില്‍ തുര്‍ക്കി വിജയം നേടി .സ്‌കോര്‍ 25-19 .
ഇന്ന് വൈകുന്നേരം നാലിന് നടക്കുന്ന ഒന്നാം സെമി ഫൈനല്‍ മല്‍സരത്തില്‍ തുര്‍ക്കി ഉക്രൈനെയും 7 മണിക്ക് ഖത്തര്‍ ചിലിയെയും നേരിടും .

Related Articles

Back to top button