Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഫൊപ്റ്റാ ഓണാഘോഷം ഐസിസി അശോകാ ഹാളില്‍ ഒക്ടോബര്‍ 24 ന്

ദോഹ: ഖത്തറിലെ പത്തനംതിട്ട ജില്ല പ്രവാസികളുടെ സാംസ്‌കാരിക കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് പത്തനംതിട്ട – ഫോപ്റ്റാ ഖത്തര്‍ ഓണാഘോഷം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു .

ഒക്ടോബര്‍ 24 വെള്ളിയാഴ്ച് അബുഹമൂര്‍ ഐസിസി അശോകാ ഹാളില്‍ ആകും ഓണാഘോഷ പരിപാടികള്‍ക്ക് വേദിയാകുക. മാവേലി വരവേല്‍പ്പ് ,തിരുവാതിര ,വഞ്ചിപ്പാട്ട് ,അത്തപ്പൂക്കളമത്സരങ്ങള്‍ ,വടം വലി,കുട്ടികളുടെ ഫാഷന്‍ ഷോ ,ചെണ്ട മേളം ,സംഘനൃത്യങ്ങള്‍ ,സിനിമാറ്റിക് ഫ്യൂഷന്‍ ഡാന്‍സുകള്‍,ഗാനമേള ,കേരളീയ സാംസ്‌കാരിക തനിമകള്‍ ഉള്‍കൊള്ളുന്ന വൈവിധ്യങ്ങളായ കലാപരിപാടികള്‍ അവതരിപ്പിക്കും.ഉച്ചക്ക്മു12 മുതല്‍ വിഭവ സമൃദ്ധമായ ഓണസദ്യ നടക്കും .
സാംസ്‌കാരിക സമ്മേളനം ഖത്തര്‍ ഇന്ത്യന്‍ എംബസി ഹെഡ് ഓഫ് കോണ്‍സുലാര്‍ ഡോ :വൈഭവ് താണ്ഡലേ ഉല്‍ഘാടനം ചെയ്യും .പ്രമുഖ സമൂഹിക പ്രവര്‍ത്തകനും പത്തനാപുരം ഗാന്ധിഭവന്റെ സ്ഥാപകനുമായ ഡോ.പുനലൂര്‍ സോമരാജനെ ചടങ്ങില്‍ ആദരിക്കും.
ഐശ്വര്യ രാജീവും സംഘവും അവതരിപ്പിക്കുന്ന നൃത്യ നൃത്യങ്ങളും ആഘോഷപരിപാടികളുടെ ഭാഗമായി അവതരിപ്പിക്കും .
വാര്‍ത്ത സമ്മേളനത്തില്‍ മുന്‍ ജനറല്‍ സെക്രെട്ടറി സുരേഷ് കുമാര്‍ ,പ്രസിഡന്റ് ഷംനാദ് ഷംസുദീന്‍ ,ജനറല്‍ സെക്രെട്ടറി അനീഷ് മാത്യു ,പ്രോഗ്രം കമ്മറ്റി കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവര്‍ സന്നിഹിതരായിരിന്നു .

Related Articles

Back to top button