Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

സ്പീഡ് ലൈന്‍ പ്രിന്റിംഗ് പ്രസ്സ് സുഹൂര്‍ പാര്‍ട്ടി സംഘടിപ്പിച്ചു

ദോഹ. സ്പീഡ് ലൈന്‍ പ്രിന്റിംഗ് പ്രസ്സ് ജീവനക്കാര്‍ക്കും അഭ്യൂദയ കാംക്ഷികള്‍ക്കുമായി സുഹൂര്‍ പാര്‍ട്ടി സംഘടിപ്പിച്ചു. അത് ലന്‍ ക്‌ളബ്ബ് ഹൗസില്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സല്‍ മാന്‍ അല്‍ ഗാനം, അബ്ദുറഹിമാന്‍ അല്‍ ഗാനം എന്നിവരുടെ സാന്നിധ്യത്തില്‍ ചടങ്ങ് മാനേജിംഗ് ഡയറക്ടര്‍ ഉസ് മാന്‍ കല്ലന്‍ ഉദ്ഘാടനം ചെയ്തു. ദോഹ എഞ്ചിനീയറിംഗ് ജനറല്‍ മാനേജര്‍ ശമീം ഉസ് മാന്‍, ഓറിയന്റല്‍ ഓട്ടോ പാര്‍ട്‌സ് ജനറല്‍ മാനേജര്‍ ഷരീഫ് ഉസ് മാന്‍, സ്പീഡ് ലൈന്‍ പ്രിന്റിംഗ് പ്രസ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശഹീന്‍ ഉസ്മാന്‍, ജനറല്‍ മാനേജര്‍ സുജിത്ത് മാത്യൂ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. മുസ്തഫ റമദാന്‍ സന്ദേശം നല്‍കി. ഹോസ്‌നിയുടെ ഖിറാഅത്തോടെയാണ് പരിപാടി ആരംഭിച്ചത്.
കെബിഎഫ് ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മൊയ്തീന്‍, മീഡിയ പ്‌ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര, ഡോം ഖത്തര്‍ ട്രഷറര്‍ രതീഷ് കക്കോവ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മബ്‌റൂകയും ലാസറസുമായിരുന്നു പരിപാടിയുടെ അവതാരകര്‍. ഷാനിദും ടിജിയും നന്ദി പറഞ്ഞു.

Related Articles

Back to top button