Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

പ്രഥമ ഗ്ലോബല്‍ മലയാളി ഫെസ്റ്റിവല്‍ ജനുവരി 1, 2 തിയ്യതികളില്‍

കൊച്ചി: മലയാളി ഫെസ്റ്റിവല്‍ ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന പ്രഥമ ഗ്ലോബല്‍ മലയാളി ഫെസ്റ്റിവല്‍ ജനുവരി 1, 2 തിയ്യതികളില്‍ കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടക്കും. ഫെസ്റ്റിവലി’ന്റെ രണ്ടാം ദിനത്തില്‍ (ജനുവരി 2) ആഗോളതലത്തില്‍ തിരഞ്ഞെടുത്ത 16 മലയാളികളെ ഗ്ലോബല്‍ മലയാളി രത്ന പുരസ്‌കാരം നല്‍കി ആദരിക്കും.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന, എന്‍.ജി.ഒ രജിസ്‌ട്രേഷനുള്ള ഇന്ത്യന്‍ കമ്പനിയാണ് ഫെസ്റ്റിവല്‍ ഒരുക്കുന്ന മലയാളി ഫെസ്റ്റിവല്‍ ഫെഡറേഷന്‍. ലോകത്തെവിടെയുമുള്ള മലയാളികള്‍ക്കും ഈ ആഘോഷത്തില്‍ പങ്കെടുക്കാവുന്നതാണ് .

ഫെസ്റ്റിവലിന്റെ ആദ്യ ദിനമായ ജനുവരി 1ന് വ്യാഴാഴ്ച വൈകുന്നേരം നവവത്സരാഘോഷത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമാവുക . ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഒത്തുചേര്‍ന്ന് പുതുവത്സരത്തെ സ്വാഗതം ചെയ്യും.

ജനുവരി 2 വെള്ളിയാഴ്ച്ച രാവിലെയുള്ള സെഷന്‍ പൂര്‍ണമായും പ്രഥമ ഗ്ലോബല്‍ മലയാളി ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് മീറ്റിനായി മാറ്റിവെച്ചിരിക്കുന്നു.

വെള്ളിയാഴ്ച്ച സായാഹ്നത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍, ആഗോള തലത്തില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച 16 മലയാളികളെ ആദരിക്കും. ലൈഫ്ടൈം ബിസിനസ്, മലയാളി സമൂഹത്തിന് നല്‍കിയ വിവിധ സേവനങ്ങള്‍, ഇക്കണോമി , ഫിനാന്‍സ് , എഞ്ചിനീയറിംഗ്, സയന്‍സ് , സാങ്കേതികവിദ്യ, രാഷ്ട്രീയം, സാമൂഹിക സേവനം, വ്യാപാരം, ബിസിനസ്, സാഹിത്യം, കല, സംസ്‌കാരം തുടങ്ങി വിവിധ മേഖലകളിലെ നേട്ടങ്ങള്‍ പരിഗണിച്ചാണ് ഗ്ലോബല്‍ മലയാളി രത്‌ന പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.

കൂടാതെ, മലയാളി സമൂഹത്തിന് നല്‍കിയ വ്യക്തിപരമായ നേട്ടങ്ങളും സംഭാവനകളും പരിഗണിച്ച് ഏതാനും പ്രമുഖ വ്യക്തിത്വങ്ങളെയും പ്രത്യേക അംഗീകാരങ്ങള്‍ നല്‍കി ആദരിക്കും.

ആഗോള മലയാളികള്‍ക്കിടയില്‍ ശക്തമായ ഒരു നെറ്റ്വര്‍ക്ക് സ്ഥാപിക്കുക, ആഗോള മലയാളി സമൂഹത്തെ കേരളത്തിലേക്ക് അടുപ്പിക്കുകയും സംസ്ഥാനത്തിന്റെ പുരോഗതിക്ക് പങ്കാളികളാക്കുകയും ചെയ്യുക എന്നിവയാണ് ഫെസ്റ്റിവലിലൂടെ ഫെഡറേഷന്‍ ലക്ഷ്യമിടുന്നത്.

ജനുവരി 1, 2 (വ്യാഴം , വെള്ളി) തീയതികളില്‍ കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ സംഘടിപ്പിക്കുന്ന പ്രഥമ ഗ്ലോബല്‍ മലയാളി ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍
Walk in registration for Global Malayalee Festival on Jan 2 at Crown Plaza, Kochi
If you are in Kerala or any of your friends want to attend, you can walk in and register. January 2 events starts at 10 AM and ends with dinner and entertainment https://pages.razorpay.com/GMF2026

Related Articles

Back to top button