
Breaking News
ഇന്ന് മുതല്‍ ചില മെട്രോ സ്‌റ്റേഷനുകളിലെ എന്‍ട്രന്‍സ് , എക്‌സിറ്റ് ഓപറേഷനുകളില്‍ മാറ്റം
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ന് , നവംബര്‍ 11 വെളളിയാഴ്ച മുതല്‍ ചില മെട്രോ സ്‌റ്റേഷനുകളിലെ എന്‍ട്രന്‍സ് , എക്‌സിറ്റ് ഓപറേഷനുകളില്‍ മാറ്റം വരുമെന്ന് ഖത്തര്‍ റയില്‍ അറിയിച്ചു.
കോര്‍ണിഷ് മെട്രോ സ്‌റ്റേഷനില്‍ ഇന്ന് മുതല്‍ ഡിസംബര്‍ 19 വരെ എക്‌സിറ്റ് മാത്രമേ ഉണ്ടാവുകയുള്ളൂ.
ഉപഭോക്താക്കള്‍ക്ക് വെസ്റ്റ് ബേ ഖത്തര്‍ എനര്‍ജി, അല്‍ ബിദ സ്‌റ്റേഷനുകള്‍ യാത്രക്കായി പ്രയോജനപ്പെടുത്താം.

മറ്റു സ്റ്റേഷനുകളിലെ സര്‍വീസുകള്‍ താഴെ കൊടുിക്കുന്ന ചിത്രങ്ങള്‍ വ്യക്തമാക്കും









