Local News
എച്ച്എംസിയുടെ പുകയില നിയന്ത്രണ കേന്ദ്രത്തിന് 2025 ലെ ലോക പുകയില വിരുദ്ധ ദിന അവാര്‍ഡ്

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ (എച്ച്എംസി) പുകയില നിയന്ത്രണ കേന്ദ്രത്തിന് 2025 ലെ ലോക പുകയില വിരുദ്ധ ദിന അവാര്‍ഡ് നല്‍കി ലോകാരോഗ്യ സംഘടന. പുകയില ഉപയോഗം കുറയ്ക്കുന്നതിലും ബോധവല്‍ക്കരിക്കുന്നതിലും കേന്ദ്രം നടത്തിയ ശ്രദ്ധേയമായ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ് അവാര്‍ഡ്.
എച്ച്എംസിയുടെ മെഡിക്കല്‍ സര്‍വീസസ് ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസറും മെഡിസിന്‍ വകുപ്പ് ചെയര്‍മാനുമായ ഡോ. അഹമ്മദ് അല്‍ മുഹമ്മദിന്റെ സാന്നിധ്യത്തില്‍ ഖത്തറിലെ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഡോ. റയാന ബൗ ഹക്ക അവാര്‍ഡ് സമ്മാനിച്ചു.


