Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി പുതിയ ഭാരാവാഹികളെ തിരഞ്ഞെടുത്തു

ദോഹ : ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി പുതിയ ഭാരാവാഹികളെ തിരഞ്ഞെടുത്തു. അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള ഭാരവാഹികളെയാണ് തെരഞ്ഞെടുത്തത്. അയ്യൂബ് ഉള്ളാള്‍-കര്‍ണാടക (പ്രസിഡന്റ്), അബ്ദുസ്സലാം കുന്നുമ്മല്‍-കേരളം (വൈസ് പ്രസിഡന്റ്), സഈദ് കൊമ്മച്ചി – കേരളം (ജന. സെക്രട്ടറി), ഉസ്മാന്‍ മുഹമ്മദ്-തമിഴ്നാട്, ഉസാമ അഹമ്മദ് – കേരളം (സെക്രട്ടറിമാര്‍), ജമാല്‍ സര്‍വര്‍ (ജാര്‍ഖണ്ഡ്), വസീം അക്രം (ബീഹാര്‍), ബഷീര്‍ അഹമ്മദ് (തമിഴ്നാട്), ശാക്കിര്‍ പുഞ്ചല്‍ക്കട്ടെ (കര്‍ണാടക), മുഹമ്മദലി കെസി (കേരളം), അബ്ദുറസാഖ് ടിവി (കേരളം), മുഹിയുദ്ദീന്‍ (തമിഴ്നാട്), ഫൈസാന്‍ അഹമ്മദ് (മഹാരാഷ്ട്ര) എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. റിട്ടേണിങ്ങ് ഓഫീസര്‍മാരായ അബ്ബാസ് എ എം, ഫൈസല്‍ വാടാനപ്പള്ളി എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Related Articles

Back to top button