Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ കൂറ്റനാട് ജനകീയ കൂട്ടായ്മയുടെ കായിക മത്സരങ്ങള്‍ക് നാളെ തുടകം

ദോഹ: ഖത്തര്‍ കൂറ്റനാട് ജനകീയ കൂട്ടായ്മയുടെ പത്താമത് ദോശോത്സവതിന്റെ ഭാഗമായി നടത്തുന്ന കായിക മത്സരങ്ങള്‍ക്ക് നാളെ തുടകം കുറിക്കും.

ഖത്തറിലെ പ്രവാസികള്‍ക്കിടയില്‍ ക്രിക്കറ്റിന്റെയും കമ്മ്യൂണിറ്റി സ്പിരിറ്റിന്റെയും ഉജ്ജ്വലമായ ആഘോഷമായി നിലകൊള്ളുന്നു. ഈ വാര്‍ഷിക പരിപാടി കേരളത്തിലെ കൂറ്റനാട് മേഖലയിലെ അമേച്വര്‍ ക്രിക്കറ്റ് കളിക്കാര്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും സൗഹൃദം വളര്‍ത്തുന്നതിനും സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു വേദിയായി പ്രവര്‍ത്തിക്കുന്നു.

ഖത്തര്‍ കൂറ്റനാട് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന കൂറ്റനാട് പ്രീമിയര്‍ ലീഗ് സീസന്‍ 4 ക്രിക്കറ്റ് ടൂര്‍ണന്റ് നാളെ മിഡ്മാക് റൗഡോ എബൗട്ടിന്റെ അടുത്തുള്ള പഴയ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടിന്‍ വെച്ച് നടക്കും. നാല് ടീമുകള്‍ പങ്കെടുക്കുന്ന ബ്ലൂ വെയില്‍സ്, ദോഹ യുണൈറ്റഡ്, ന്യൂ ബസാര്‍, കെ ടി ഡി സൂപ്പര്‍ കിങ്ങ്, മാറ്റുരക്കുന്ന ആവേശകരമായ മത്സരങ്ങള്‍ വൈകുനേരം 2 മണിക്ക് തുടങ്ങും. കായിക മേളയുടെ മറ്റ് മത്സരങ്ങള്‍ നവംബര്‍ ഒന്നിന് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റും, നവംബര്‍ 25 ഫുട്‌ബോള്‍ ടൂര്‍ണമെന്റും നടത്തപ്പെടും.
ഡിസംബര്‍ 6 ന് അതിഗംഭീരമായി പത്താമത് കുറ്റനാട് ദേശോത്സവം ആഘോഷികും.

Related Articles

Back to top button