Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഖത്തര്‍ ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റി പി ടി മോഹനകൃഷ്ണന്‍ അനുസ്മരണം നടത്തി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റി പി ടി മോഹനകൃഷ്ണന്‍ അനുസ്മരണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് സി എ സലാം അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സിദ്ദിഖ് പന്താവൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ശക്തിയും ആവേശവും പകര്‍ന്ന അദ്ദേഹത്തിന്റെ ജീവിത ദര്‍ശനങ്ങള്‍ പുതുതലമുറ മറന്നുപോകരുതെന്നും, ഇതര പ്രസ്ഥാനങ്ങളോടോ, സമൂഹത്തോടോ വേര്‍തിരിവില്ലാതെ നിലകൊണ്ട അദ്ദേഹത്തിന്റെ പൊതു പ്രവര്‍ത്തനം എല്ലാവര്‍ക്കും മാതൃക ആക്കാവുന്നതാണെന്നും യോഗം അഭിപ്രായപ്പെട്ടു.

ഖത്തര്‍ ഇന്‍കാസ് സീനിയര്‍ ലീഡര്‍ ഹൈദര്‍ ചുങ്കത്തറ,മലപ്പുറം ജില്ലാ യു.ഡി.എഫ്. ചെയര്‍മാന്‍ പി.ടി. അജയ്‌മോഹന്‍,കേശവദാസ്, കെ. ഷാഹുല്‍ ഹമീദ്, അഷ്റഫ് വകയില്‍, വിനോദ് കീഴാറ്റൂര്‍, ഷിഹാബ് നരണിപ്പുഴ, മുസ്തഫ, ഷറഫു നന്നമുക്ക്, ആഷിക് തിരൂര്‍ , മോഹന്‍ സുധീര്‍, ഷെരീഫ് കെ പി, അനീസ് തുടങ്ങി അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവരും, ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരും അനുസ്മരിച്ചു.

ഓണ്‍ലൈന്‍ വഴിനടത്തിയ അനുസ്മരണ പരിപാടിയില്‍ സെക്രട്ടറി സന്ദീപ് സ്വാഗതവും, ജില്ലാ വൈസ് പ്രസിഡന്റ് സിദ്ദിഖ് ചെറുവല്ലൂര്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button