Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജ്,കോട്ടയം അലുംനി അസോസിയേഷന്‍ ഖത്തറിന്റെ ‘ അടിപൊളി ഓണം 2024” ഒക്ടോബര്‍ 18ന് അല്‍ ജസിറാ അക്കാദമില്‍

ദോഹ: ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജ്, കോട്ടയം (ആര്‍ ഐ ടി) അലുംനി അസോസിയേഷന്‍
ഖത്തറിന്റെ ആഭിമുഖ്യത്തില്‍ ”അടിപൊളി ഓണം 2024” എന്ന പേരില്‍ പരമ്പരാഗത
തനിമയില്‍ ഓണാഘോഷ പരിപാടികള്‍ ഒക്ടോബര്‍ 18 ന് അല്‍ ജസിറാ അക്കാദമില്‍ നടക്കും.

പരിപാടിയിലേക്ക് എല്ലാ അലുംനി അംഗങ്ങളേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി
ചെയര്‍മാന്‍ ഷെഫിന്‍ ഷഹാബ്, ജനറല്‍ സെക്രട്ടറി ഫ്‌ലോസി , ട്രഷറര്‍ മിലോഷ് ചോവേല്ലൂര്‍ , മറ്റു മാനേജ്മന്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പറഞ്ഞു.

ആര്‍ ഐടി അലുംനി അസോസിയേഷന്‍ ഖത്തര്‍ 2015ല്‍ ആണ് പ്രവര്‍ത്തനം ആരംഭിച്ചത്.
എഞ്ചിനീയറിംഗ് വിദ്യാഭ്യാസ ഗവേഷണമേഖലയില്‍ ശക്തമായ സാന്നിധ്യമായി വിവിധ ഇടങ്ങളില്‍ വ്യത്യസ്തമായ
പ്രവര്‍ത്തനങ്ങളും പരിപാടികളുമായി മുന്നോട്ട് പോകുകയാണ് ഈ കൂട്ടായ്മ.

Related Articles

Back to top button