Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

എല്ലാവരേയും വാക്‌സിനെടുക്കുവാന്‍ പ്രേരിപ്പിച്ച് ഹമദ് മെഡിക്കല്‍ കാര്‍പറേഷന്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ പ്രായപൂര്‍ത്തിയായ മുഴുവന്‍ സ്വദേശികളേയും വിദേശികളേയും വാക്‌സിനെടുക്കുവാന്‍ പ്രേരിപ്പിച്ച് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ .വാക്‌സിനേഷന്‍ കോവിഡ് പ്രതിരോധത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നടപടിയാണെന്നും തങ്ങളുടേയും മറ്റുള്ളവരുടേയും സുരക്ഷ കണക്കിലെടുത്ത് ഓരോരുത്തരും അവരവരുടെ ഊഴമനുസരിച്ച് വാക്‌സിനെടുക്കണമെന്നും ഹമദ് മെഡിക്കല്‍ കാര്‍പറേഷന്‍
ആവശ്യപ്പെട്ടു.

ഖത്തറില്‍ സുരക്ഷിതമായി വാക്‌സിനെടുത്ത പത്തുലക്ഷത്തിലേറെ വരുന്ന സമൂഹത്തോടൊപ്പം ചേരൂ. ഊഴം വന്നാല്‍ അമാന്തിക്കരുത് എന്ന തലത്തിലുള്ള സോഷ്യല്‍ മീഡിയ കാമ്പയിനുമായാണ് ഹമദ് മെഡിക്കല്‍ കാര്‍പറേഷന്‍ രംഗത്തെത്തിയിരിക്കുന്നത്.
എല്ലാ കേന്ദ്രങ്ങളിലും അപ്പോയന്റ്‌മെന്റ് അടിസ്ഥാനത്തിലാണ് വാക്‌സിനേഷന്‍ നല്‍കുന്നതെന്നും ഒരിടത്തും വാല്‍ക് ഇ്ന്‍ അനുവദിക്കില്ലെന്നും ഹമദ് മെഡിക്കല്‍ കാര്‍പറേഷന്‍ ഓര്‍മപ്പെടുത്തി

Related Articles

Back to top button