Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ദോഹ മദ്റസ അറബി ഭാഷാ ദിനം ആചരിച്ചു

ദോഹ: ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് ദോഹ അൽ മദ്റസ അൽ ഇസ്ലാമിയ ഡിസംബർ 18 ന് വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. അറബി ഭാഷയുടെ ആഗോള പ്രാധാന്യവും ചരിത്രവും സാംസ്കാരിക മൂല്യവും വിദ്യാർഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ അറബി പദപ്രശ്നം, നിഘണ്ടുനിർമാണം, ഗാനം, പ്രസംഗം, കവിതാ പാരായണം, കലിഗ്രഫി തുടങ്ങി വ്യത്യസ്ത മത്സര ഇനങ്ങളിലായി നൂറിൽ പരം വിദ്യാർഥികൾ പങ്കെടുത്തു. വിജയികളെ പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പൽമാരും അനുമോദിച്ചു. മത്സര പരിപാടികൾക്ക് വിവിധ അധ്യാപക, അധ്യാപകേതര ജീവനക്കാർ നേതൃത്വം നൽകി.

Related Articles

Back to top button