Local News
ഡയറ്റ് ടൈമിന്റ രണ്ടാമത്തെ ഔട്ട്‌ലെറ്റ് അസീസിയ സ്ട്രീറ്റില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു

ദോഹ. ഡയറ്റ് ഭക്ഷണരീതി ഇഷ്ടപ്പെടുന്നവര്‍ക്കായി ‘ഡയറ്റ് ടൈമിന്റെ രണ്ടാമത്തെ ഔട്ട്‌ലെറ്റ് അസീസിയ സ്ട്രീറ്റില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. ടീടൈം ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍കരീം ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യകരമായ ഭക്ഷണശൈലിയെ മുന്‍നിര്‍ത്തി വിഭവങ്ങള്‍ ഒരുക്കുന്ന ഡയറ്റ് ടൈം, ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള സേവനം ഉറപ്പുനല്‍കുന്നതാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഉദ്ഘാടന ചടങ്ങില്‍ വ്യാപാര-സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ‘ഡയറ്റ് ടൈം’-ന്റെ ആദ്യ ശാഖ ഇസ്ഖാവാ വുഖൂദ് പെട്രോള്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചുവരുന്നു.


