കെഎംസിസി ഖത്തര്‍ സംഘടിപ്പിക്കുന്ന ഖത്തര്‍ ദേശീയ കായികദിനാഘോഷ പരിപാടികള്‍ ഏഷ്യന്‍ ടൗണില്‍

ദോഹ :”ഞാൻ സ്പോർട്സിനെ തിരഞ്ഞെടുത്തിരിക്കുന്നു “
എന്ന പ്രമേയത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഈ വർഷത്തെ ഖത്തർ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഫെബ്രുവരി 10 ന് ചൊവ്വ വിപുലമായ പരിപാടികളോടെ കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കായികദിനാഘോഷം സംഘടിപ്പിക്കാൻ തീരുമാനിച്ചു . സംസ്ഥാന ഭാരവാഹികൾ ഉപദേശക സമിതി അംഗങ്ങൾ മുതിർന്ന നേതാക്കൾ ജില്ലാ ഭാരവാഹികളുടെ സംയുക്ത സംഗമത്തിൽ പരിപാടി വിജയിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾക്ക് രൂപം നൽകി . ഐ ബി എൻ അജ്യാൻ ഗ്രൂപ്പുമായി സഹകരിച്ചാണ് ഇൻഡസ്ട്രിയൽ ഏരിയ യിലെ ഏഷ്യൻ ടൌൺ ക്രിക്കറ്റ് സ്റ്റേഡിയത്തിന് മുൻവശത്തെ ഗ്രൗണ്ടിലാണ് പരിപാടിസംഘടിപ്പിക്കുന്നത് . ഖത്തറിലെ ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കൾ സാംസ്കാരിക സംഘടന നേതാക്കൾ പ്രമുഖ വ്യക്തിത്വങ്ങൾ അതിഥികളായി സംബന്ധിക്കും . വിവിധ ഘടകങ്ങയുടെ നേതൃത്വത്തിൽ
വടംവലി ഫുട്ബോൾഷൂട്ടൗട്ട് ,ക്രിക്കറ്റ് ബോൾ ഔട്ട്,മെഗാ മ്യുസിക് ലക്കി കോർണർ, കുട്ടികളുടെയും,സ്ത്രീകളുടെയും വിവിധ സ്പോർട്സ് ആക്ടിവിറ്റീസ് … എന്നിങ്ങനെയുള്ള ആകർഷണീയമായ പരിപാടികൾക്കൊപ്പം,
ആയോധന കല (മാർഷ്യൽ ആർട്സ്) പ്രദർശനം,
ശാരീരിക ക്ഷമതക്ക് സഹായകമാവുന്ന ഫിറ്റ്നസ് ട്രൈനിംഗ് സെഷൻ,
ഹമദ് മെഡിക്കൽ കോർപ്പറേഷൻ Blood ഡോണേഷൻ സെക്ഷനുമായി സഹകരിച്ച് രക്തം ദാനം ചെയ്യാനുള്ള സൗകര്യം…
എന്നീവയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട് . രാവിലെ 8 . മുതൽ 12 മണി വരെ നീണ്ട് നിൽക്കുന്ന പരിപാടികളുടെ കൂടിയാലോചന യോഗത്തിൽ KMCC ആക്ടിങ് പ്രസിഡണ്ട് അൻവർ ബാബു വടകര അധ്യക്ഷത വഹിച്ചു . ഉപദേശക സമിതി വൈസ് ചെയർമാൻ അബ്ദു നാസർ നാച്ചി ഉത്ഘാടനം നിർവഹിച്ചു .
ഉപദേശക സമിതി അംഗങ്ങൾ, സംസ്ഥാന / ജില്ല ഭാരവാഹികൾ ,
പരിപാടികളുടെ കോർഡിനേറ്റർമാർ എന്നിവർ സംബന്ധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത് സ്വഗതവും ട്രഷറർ ഹുസ്സൈൻ പി എസ് എം നന്ദി പറഞ്ഞു .
