Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ടീം തിരൂര്‍ ഫെസ്റ്റ് സീസണ്‍ 6: ഐക്യത്തിന്റെയും ആവേശത്തിന്റെയും മഹോത്സവം

ദോഹ. ടീം തിരൂര്‍ ഫെസ്റ്റ് സീസണ്‍ 6 പ്രൗഢഗംഭീരമായി സംഘടിപ്പിക്കപ്പെട്ടു. ഐ.എസ്.സി പ്രസിഡന്റായ ശ്രീ. ഇ.പി. അബ്ദുറഹ്‌മാന്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ടീം തിരൂര്‍ ഖത്തര്‍ ചെയര്‍മാന്‍ ശ്രീ. അഷ്‌റഫ് ചിറക്കല്‍, പ്രസിഡന്റ് ശ്രീ. നൗഷാദ് അലി, ജനറല്‍ സെക്രട്ടറി ശ്രീ. സമീര്‍ എ.പി., വൈസ് പ്രസിഡന്റ് ശ്രീ. ജാഫര്‍, എന്നിവര്‍ ഉള്‍പ്പെടെയുള്ള എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ സാന്നിധ്യം ചടങ്ങിന് കൂടുതല്‍ ഗൗരവം നല്‍കി.

ഉദ്ഘാടനത്തോടനുബന്ധിച്ച് ശ്രീ. ഇ.പി. അബ്ദുറഹ്‌മാന്‍ വിജയികള്‍ക്ക് മെഡലുകള്‍ വിതരണം ചെയ്ത് പങ്കെടുത്തവരെ പ്രോത്സാഹിപ്പിച്ചു. തുടര്‍ന്ന് സമാപനച്ചടങ്ങിലും സമ്മാനദാനത്തിലും ശ്രീ. ആര്‍.ജെ. സൂരജ് പങ്കെടുത്തു, ചടങ്ങുകള്‍ക്ക് നിറപ്പകിട്ടേകി.

രാവിലെ 8.00 മുതല്‍ വൈകിട്ട് 6.00 വരെ നീണ്ടുനിന്ന ഫെസ്റ്റ് ആവേശത്താലും സന്തോഷത്താലും നിറഞ്ഞുനിന്ന ഒരു അവിസ്മരണീയ ദിനമായി. കുട്ടികള്‍ക്കും വനിതകള്‍ക്കും പുരുഷന്മാര്‍ക്കും വേണ്ടി സംഘടിപ്പിച്ച വിവിധ കായിക മത്സരങ്ങളും വിനോദ പരിപാടികളും മുഴുവന്‍ സമയവും ഉത്സാഹം നിലനിര്‍ത്തി. എല്ലാ അംഗങ്ങളും പൂര്‍ണ്ണ പങ്കാളിത്തത്തോടെ എത്തിയതുകൊണ്ടുതന്നെ ഫെസ്റ്റ് അതീവ മനോഹരവും വിജയകരവുമായി.

ഈ മഹോത്സവം വിജയകരമാക്കാന്‍ പിന്തുണ നല്‍കിയ എല്ലാ സ്‌പോണ്‍സര്‍മാര്‍ക്കും ഓഫീഷ്യല്‍സിനും സംഘാടകരും വോളണ്ടിയര്‍മാരും ഉള്‍പ്പെടെ പങ്കുചേര്‍ന്ന എല്ലാവര്‍ക്കും ടീം തിരൂര്‍ ഖത്തറിന്റെ ഹൃദയം നിറഞ്ഞ നന്ദി. ഇത് ഒരു പരിപാടി മാത്രമല്ല, ഐക്യത്തിന്റെയും സഹോദര്യത്തിന്റെയും യഥാര്‍ത്ഥ ആഘോഷമായിരുന്നു.

Related Articles

Back to top button